Motorola Edge 50 Fusion: 50MP Sony ക്യാമറയും Dolby സപ്പോർട്ടുമുള്ള മോട്ടോ ഫോൺ 18000 രൂപയ്ക്ക്!
8ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് ഇപ്പോൾ കിഴിവ്
മോട്ടോ എഡ്ജ് 50 ഫ്യൂഷനിലെ ക്യാമറയ്ക്ക് ക്വാഡ് പിക്സൽ സാങ്കേതികവിദ്യയുണ്ട്
26 ശതമാനം കിഴിവ് ഫ്ലിപ്കാർട്ടിൽ പ്രഖ്യാപിച്ചിട്ടുണ്ട്
Motorola Edge 50 Fusion: 50MP സോണി ക്യാമറ മോട്ടോ സ്മാർട്ഫോണിന് മികച്ച ഇളവ്. ഫ്ലിപ്കാർട്ടിൽ മികച്ച കിഴിവിൽ ഫോൺ ലഭിക്കും. സോണി IMX700 സെൻസറുള്ള സ്മാർട്ഫോണിനാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്. 26 ശതമാനം കിഴിവ് ഫ്ലിപ്കാർട്ടിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
SurveyMotorola Edge 50 Fusion: ഓഫർ
8ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് ഇപ്പോൾ കിഴിവ് അനുവദിച്ചിരിക്കുന്നത്. 5ജി സ്മാർട്ഫോണിന്റെ ഒറിജിനൽ വില 25,999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇതിന് 4000 രൂപയുടെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ നിങ്ങൾക്ക് 18,999 രൂപയ്ക്ക് സ്മാർട്ഫോൺ ലഭിക്കും.
14,400 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറിലൂടെ ലഭിക്കുക. അതിനാൽ പഴയ സ്മാർട്ഫോൺ മാറ്റി വാങ്ങുന്നവർക്ക് 15000 രൂപയ്ക്ക് താഴെ ഫോൺ ലഭ്യമാകുന്നു.

മോട്ടോ എഡ്ജ് 50 ഫ്യൂഷൻ: ഫീച്ചറുകൾ എന്തെല്ലാം?
6.7 ഇഞ്ച് FHD+ pOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഈ മോട്ടറോള സ്മാർട്ഫോണിൽ HDR10+ സ്ക്രീനാണ് നൽകിയിരിക്കുന്നത്. ഇതിന് 144Hz റിഫ്രഷ് റേറ്റുണ്ട്. ഫോണിലെ സ്ക്രീനിന് സംരക്ഷണം നൽകാനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 കൊടുത്തിരിക്കുന്നു. ഇതിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റും നൽകിയിട്ടുണ്ട്.
അഡ്രിനോ 710 GPU, 12GB വരെ LPDDR4X റാം, 512GB വരെ UFS 2.2 സ്റ്റോറേജ് സപ്പോർട്ടുള്ളതാണ് സ്മാർട്ഫോൺ. മോട്ടറോള എഡ്ജ് 50 ഫ്യൂഷനിൽ ആൻഡ്രോയിഡ് 14 സോഫ്റ്റ് വെയറാണ് ഉൾപ്പെടുത്തിയത്. ഈ ഒഎസ് കസ്റ്റം സ്‌കിൻ ഔട്ട് ഓഫ് ദി ബോക്‌സിൽ പ്രവർത്തിക്കുന്നു.
ഫോട്ടോഗ്രാഫിക്കായി ഫോണിൽ 50MP സോണി IMX700 സെൻസറാണുള്ളത്. ഈ പ്രൈമറി സെൻസറിൽ OIS സപ്പോർട്ടും ലഭിക്കുന്നു. 13MP അൾട്രാ-വൈഡ് ക്യാമറ ചേർന്നിട്ടുള്ള ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുമുണ്ട്. ഫോണിന് മുൻവശത്ത്, 32MP സെൽഫി ക്യാമറയുണ്ട്.
120 ഡിഗ്രി അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് ഫോട്ടോഗ്രാഫിയ്ക്ക് മികച്ചതാണ്. ഇതിൽ സ്റ്റാൻഡേർഡ് ലെൻസിനേക്കാൾ മികച്ച ഫ്രയിമിങ് ഉറപ്പിക്കാം. അൾട്രാ-വൈഡ് അല്ലെങ്കിൽ സൂം ഇൻ ഫീച്ചർ ഇതിനായി ഉപയോഗിക്കാം.
മാക്രോ വിഷൻ ലെൻസ് ഫീച്ചറിലൂടെ 4 മടങ്ങ് സൂം ലഭിക്കും. പോരാഞ്ഞിട്ട് മോട്ടോ എഡ്ജ് 50 ഫ്യൂഷനിലെ ക്യാമറയ്ക്ക് ക്വാഡ് പിക്സൽ സാങ്കേതികവിദ്യയുമുണ്ട്.
ഈ സ്മാർട്ട്‌ഫോണിൽ 5,000mAh ബാറ്ററി കൊടുത്തിട്ടുണ്ട്. ഇത് 68W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
Also Read: OnePlus 13s Launch: 512GB സ്റ്റോറേജിൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസുമായി 50MP ഡ്യുവൽ ക്യാമറ വൺപ്ലസ് ഇതാ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile