motorola launching Moto G77 Power with 7000 mah big battery
7000mAh കപ്പാസിറ്റിയുള്ള വമ്പൻ ബാറ്ററിയുമായി Moto G77 Power ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. ദിവസേന ചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുതിയ മോട്ടറോള മൊബൈൽ സ്വന്തമാക്കാം. വലിയ ബാറ്ററിക്കൊപ്പം മികച്ച ഡിസ്പ്ലേ, കാര്യക്ഷമമായ പ്രോസസർ, പുതിയ ആൻഡ്രോയിഡ് വേർഷനുമായാണ് മോട്ടോ ജി77 പവർ ഇന്ത്യയിൽ അവതരിപ്പിച്ചത്.
25000 രൂപയ്ക്ക് താഴെ ഒരു നല്ല സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് ഈ പുതിയ മോഡൽ തെരഞ്ഞെടുക്കാവുന്നതാണ്. 50MP Sony LYTIA 600 പ്രൈമറി ക്യാമറയും AI സപ്പോർട്ട് ചെയ്യുന്ന ക്യാമറയും ഈ മോട്ടറോള ഹാൻഡ്സെറ്റിലുണ്ട്. മോട്ടോ ജി77 പവറിന്റെ ഫീച്ചറുകളും കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണിന്റെ ആദ്യ വിൽപ്പനയിലെ ഓഫറുകളും വിശദമായി അറിയാം.
25,999 രൂപ വിലയ്ക്കാണ് (8GB+128GB) മോട്ടോ ജി77 പവർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്പ്കാർട്ട് വഴിയും മോട്ടറോള സൈറ്റിലൂടെയും മോട്ടറോള ഫോണിന്റെ വിൽപ്പന ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്നു. ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലും ഫോണിന്റെ വിൽപ്പന നടക്കുന്നതാണ്. ഓഫറിൽ സ്മാർട്ട് ഫോൺ 23999 രൂപ മുതൽ ലഭ്യമാകും. ഇത് ആദ്യ വിൽപ്പനയിലെ ബാങ്ക് ഓഫറുകൾ ചേർത്തുള്ള വിലയാണ്. പാന്റോൺ ഫ്യൂഷിയ റെഡ്, പാന്റോൺ നോട്ടിക്കൽ ബ്ലൂ, പാന്റോൺ ഇംപെനട്രിബിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്.
Also Read: Unlimited 5G, കോളിങ്ങുള്ള Jio യുടെ 1 വർഷ റീചാർജ് പ്ലാൻ Airtel നേക്കാൾ ലാഭമാണോ?