7000mAh പവർ മോൺസ്റ്റർ! Moto G77 Power ഓഫറുകളോടെ ഇന്ത്യയിൽ വിൽപ്പനയ്ക്ക്
7000mAh കപ്പാസിറ്റിയുള്ള വമ്പൻ ബാറ്ററിയുമായി Moto G77 Power ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. ദിവസേന ചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുതിയ മോട്ടറോള മൊബൈൽ സ്വന്തമാക്കാം. വലിയ ബാറ്ററിക്കൊപ്പം മികച്ച ഡിസ്പ്ലേ, കാര്യക്ഷമമായ പ്രോസസർ, പുതിയ ആൻഡ്രോയിഡ് വേർഷനുമായാണ് മോട്ടോ ജി77 പവർ ഇന്ത്യയിൽ അവതരിപ്പിച്ചത്.
Survey25000 രൂപയ്ക്ക് താഴെ ഒരു നല്ല സ്മാർട്ട് ഫോൺ നോക്കുന്നവർക്ക് ഈ പുതിയ മോഡൽ തെരഞ്ഞെടുക്കാവുന്നതാണ്. 50MP Sony LYTIA 600 പ്രൈമറി ക്യാമറയും AI സപ്പോർട്ട് ചെയ്യുന്ന ക്യാമറയും ഈ മോട്ടറോള ഹാൻഡ്സെറ്റിലുണ്ട്. മോട്ടോ ജി77 പവറിന്റെ ഫീച്ചറുകളും കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണിന്റെ ആദ്യ വിൽപ്പനയിലെ ഓഫറുകളും വിശദമായി അറിയാം.
Moto G77 Power India Price, Sale
25,999 രൂപ വിലയ്ക്കാണ് (8GB+128GB) മോട്ടോ ജി77 പവർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്പ്കാർട്ട് വഴിയും മോട്ടറോള സൈറ്റിലൂടെയും മോട്ടറോള ഫോണിന്റെ വിൽപ്പന ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്നു. ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലും ഫോണിന്റെ വിൽപ്പന നടക്കുന്നതാണ്. ഓഫറിൽ സ്മാർട്ട് ഫോൺ 23999 രൂപ മുതൽ ലഭ്യമാകും. ഇത് ആദ്യ വിൽപ്പനയിലെ ബാങ്ക് ഓഫറുകൾ ചേർത്തുള്ള വിലയാണ്. പാന്റോൺ ഫ്യൂഷിയ റെഡ്, പാന്റോൺ നോട്ടിക്കൽ ബ്ലൂ, പാന്റോൺ ഇംപെനട്രിബിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്.
Also Read: Unlimited 5G, കോളിങ്ങുള്ള Jio യുടെ 1 വർഷ റീചാർജ് പ്ലാൻ Airtel നേക്കാൾ ലാഭമാണോ?
മോട്ടോ ജി77 പവർ ഫീച്ചറുകൾ എന്തൊക്കെ?
- ഡിസ്പ്ലേ: 6.72 ഇഞ്ച് Full HD+ IPS LCD പാനലുള്ള സ്മാർട്ട് ഫോണാണിത്. 120Hz റിഫ്രഷ് റേറ്റും പരമാവധി 1,050 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഡിസ്പ്ലേയ്ക്കുണ്ട്. ഡിസ്പ്ലേ സാങ്കേതികവിദ്യയെക്കാൾ കൂടുതൽ ബാറ്ററിയ്ക്കാണ് മോട്ടോ ജി77 പവറിൽ മുൻഗണന. യൂറോപ്പിലെ വേർഷനുകളിൽ അമോലെഡ് ഡിസ്പ്ലേയാണെങ്കിലും ഇന്ത്യൻ പതിപ്പിൽ എൽസിഡി സ്ക്രീനാണുള്ളത്.
- പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 6400 ചിപ്‌സെറ്റുള്ള ഫോണാണിത്. മൈക്രോ എസ്ഡി കാർഡിലൂടെ സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാം. 2.5 GHz ക്ലോക്ക് സ്പീഡ് ഫോണിന് ലഭിക്കുന്നു.
- ക്യാമറ: പിൻവശത്തെ രണ്ട് ക്യാമറകളിൽ 50MP LYTIA 600 പ്രൈമറി ക്യാമറയുണ്ട്. ഒപ്പം ഫോണിൽ 8MP അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുത്തിയിരിക്കുന്നു. സ്മാർട്ട് ഫോണിന് മുൻവശത്ത് 30FPS-ൽ 2K റെസല്യൂഷൻ വരെ വീഡിയോ റെക്കോഡിങ് സപ്പോർട്ടുണ്ട്. ഇതിൽ 32MP ക്യാമറയും സ്ഥാപിച്ചിരിക്കുന്നു.
- ബാറ്ററി: 7,000mAh-ന്റെ കരുത്തുറ്റ ബാറ്ററിയുള്ള സ്മാർട്ട് ഫോണാണിത്. മോട്ടോ G77 പവറിന് 30W-ന്റെ പവർ അഡാപ്റ്ററാണുള്ളത്. ഇത് 6W റിവേഴ്സ് വയർഡ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Hello UI ആണ് സോഫ്റ്റ് വെയർ. ആൻഡ്രോയിഡ് 17 അപ്‌ഡേറ്റ് ഫോണിൽ ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
