6500mAh ബാറ്ററിയുമായി Vivo T5 Lite 5G; ഇന്ത്യയിൽ ഉടൻ എത്തും

6500mAh ബാറ്ററിയുമായി Vivo T5 Lite 5G; ഇന്ത്യയിൽ ഉടൻ എത്തും

വലിയ ബാറ്ററിയിലൂടെ വിപണി പിടിക്കാൻ വിവോയുടെ പുത്തൻ സ്മാർട്ട് ഫോൺ ഉടൻ ഇന്ത്യയിൽ. 6500mAh കരുത്തുറ്റ ബാറ്ററിയുള്ള Vivo T5 Lite 5G ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള വിവോ സ്മാർട്ട് ഫോണാണിത്. വലിയ ബാറ്ററിയോടൊപ്പം ആകർഷകമായ ഡിസൈൻ, മികച്ച ഡിസ്പ്ലേ, മികച്ച പെർഫോമൻസ് എന്നിവ വിവോയുടെ ഈ ബജറ്റ് ഫോണിലുണ്ടാകും. വിവോ ടി5 ലൈറ്റ് 5ജിയുടെ പ്രത്യേകതകളും വിലയും ലോഞ്ച് തീയതിയും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo T5 Lite 5G Launch India

വരാനിരിക്കുന്ന വിവോ T5 ലൈറ്റ് 5ജി ജൂലൈ 16-ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ലൈറ്റ് ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്. ഡ്യുവൽ റിയർ ക്യാമറ ഡിസൈനിലാണ് സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ലോഞ്ചിന് ശേഷം ഫോൺ ഫ്ലിപ്കാർട്ടിലൂടെ വിവോ ടി5 ലൈറ്റ് 5ജി വിൽപ്പന ആരംഭിക്കും.

വിവോ ടി4 ലൈറ്റ് 5ജി 9999 രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ബജറ്റ് വിഭാഗത്തിലേക്ക് വരുന്ന പുതിയ ഫോണിന് എത്ര വിലയാകുമെന്നതിൽ ഇനിയും വിവരം ലഭിച്ചിട്ടില്ല.

വിവോ ടി5 ലൈറ്റ് 5ജി പ്രതീക്ഷിക്കുന്ന ബാറ്ററി

44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ബാറ്ററിയാണ് ഈ വിവോ ഫോണിൽ നൽകുന്നത്. ഇതിൽ കരുത്തനായ 6500mAh ബാറ്ററിയാണ് ഉൾപ്പെടുത്തുക എന്നാണ് വിവരം. അങ്ങനെയെങ്കിൽ മുൻഗാമിയേക്കാൾ ശക്തമായ ക്യാമറ സ്മാർട്ട് ഫോണിൽ പ്രതീക്ഷിക്കാം. കാരണം വിവോ T4 Lite-ൽ ഉണ്ടായിരുന്നത് 6000mAh ബാറ്ററിയായിരുന്നു. അതുപോലെ മുൻ തലമുറ മോഡലിൽ 14W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് മാത്രമാണ് ഉണ്ടായിരുന്നത്.

Vivo T5 Lite launch confirmed with big battery and fast charge support
Vivo T5 Lite launch confirmed with big battery and fast charge support

Vivo T5 Lite 5G Expected Specs

ദീർഘനേരം ഉപയോഗിക്കാനാകുന്ന ബാറ്ററി, 5G കണക്റ്റിവിറ്റി എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് വിവോ ടി5 ലൈറ്റ് ലോഞ്ച് ചെയ്യുന്നത്.

വിവോ T5 ലൈറ്റ് 5ജിയിൽ 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും നൽകുന്നതായിരിക്കും. ഇതിൽ മീഡിയാടെക്കിന്റെ ഡൈമൻസിറ്റി 6300 SoC പ്രോസസറാകും പ്രവർത്തിക്കുക.

Also Read: iPhone 18 Pro Max വില കുതിച്ചുയരുമോ? ഐഫോൺ 17 പ്രോ മാക്സിന്റെ ഇരട്ടി വിലയാകും

വിവോ ടി5 ലൈറ്റ് 5ജിയിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 ആയിരിക്കും പ്രവർത്തിക്കുക. ഇതിൽ പല തരത്തിലുള്ള എഐ ഫീച്ചറുകളുടെ സപ്പോർട്ടും ലഭിക്കും. AI Creation, AI Transcript Assist, AI Documents, Private Space തുടങ്ങിയ ഫീച്ചറുകൾ ഫോണിൽ ലഭ്യമാകും.

ഫോണിന് മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി ഉണ്ടായിരിക്കും. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണത്തിനായി IP65 റേറ്റിംഗും സ്മാർട്ട് ഫോണിൽ ഉണ്ടായിരിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile