Unlimited 5G, കോളിങ്ങുള്ള Jio യുടെ 1 വർഷ റീചാർജ് പ്ലാൻ Airtel നേക്കാൾ ലാഭമാണോ?

Unlimited 5G, കോളിങ്ങുള്ള Jio യുടെ 1 വർഷ റീചാർജ് പ്ലാൻ Airtel നേക്കാൾ ലാഭമാണോ?

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ Jio, Airtel ടെലികോമുകളാണ് ബിഎസ്എൻഎൽ, വിഐയേക്കാൾ ഫാസ്റ്റ് കണക്റ്റിവിറ്റി തരുന്നത്. ദീർഘകാല വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിന ഡാറ്റയും 5G ആനുകൂല്യങ്ങളും ലഭിക്കുന്ന പ്ലാനുകൾ ഇരുകമ്പനികളിലുമുണ്ട്. ജിയോയും എയർടെലും ഒരു വർഷ റീചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. റീചാർജ് തുക തുല്യമാണെങ്കിലും, രണ്ട് പ്ലാനുകളുടെയും ആനുകൂല്യങ്ങളിലും ബോണസ് ഓഫറുകളിലും വ്യത്യാസമുണ്ട്. അതിനാൽ റീചാർജ് ചെയ്യുന്നതിന് മുമ്പ് രണ്ട് പ്ലാനുകളും വിശദമായി താരതമ്യം ചെയ്യുന്നത് ഏത് പ്ലാനാണ് മികച്ചതെന്ന് അറിയാൻ സഹായിക്കും. ജിയോ സിമ്മും എയർടെൽ സിമ്മുമുള്ളവർ ലാഭത്തിനായി ഏത് ടെലികോം പ്ലാൻ എടുക്കാമെന്നതിൽ വ്യക്തത ഇതിലൂടെ ലഭിക്കും. എയർടെൽ, ജിയോയുടെ ഈ വാർഷിക പ്ലാനും രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ, ലഭിക്കുന്ന ആനുകൂല്യങ്ങൾ, പണത്തിന് കൂടുതൽ മൂല്യം നൽകുന്ന ഓപ്ഷൻ ഏതാണെന്നും ഇവിടെ വിശദീകരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Jio 3599 Plan benefits

365 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ 3599 രൂപ പ്ലാനിന് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 2.5GB ഹൈസ്പീഡ് ഡാറ്റ, ദിവസവും 100 എസ്‌എം‌എസ് എന്നിവ ജിയോയുടെ 3599 രൂപ പ്ലാനിൽ ലഭ്യമാണ്. 5ജി അനുയോജ്യമായ 5G സ്മാർട്ട്ഫോണുകളിലും 5ജി കവറേജുള്ള പ്രദേശങ്ങളിലും അൺലിമിറ്റഡായി 5ജി ആസ്വദിക്കാനുള്ള സംവിധാനവുമുണ്ട്.

Jio 3599
Jio 3599

3599 രൂപയുടെ ഒരു വർഷ പ്ലാനിൽ ജിയോ JioTV, JioCloud, 50 GB സ്റ്റോറേജിന്റെ JioAICloud തുടങ്ങിയ അധിക ഓഫറുകളും അനുവദിച്ചിരിക്കുന്നു. ദീർഘകാല വാലിഡിറ്റിയും ഉയർന്ന ഡാറ്റയുമാണ് പ്ലാനിന്റെ നേട്ടങ്ങൾ. 3 മാസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ ആക്സസും പ്ലാനിൽ ലഭ്യമാണ്. ഇതിൽ ഒരു വർഷത്തേക്കുള്ള ഗൂഗിൾ ജെമിനി പ്രോ സബ്സ്ക്രിപ്ഷനും അനുവദിച്ചിരിക്കുന്നു.

Also Read: 50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!

Airtel 3599 Plan Benefits

എയർടെലിന്റെ 3599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും 365 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 2GB ഹൈസ്പീഡ് ഡാറ്റ, ദിവസവും 100 എസ്‌എം‌എസ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. യോഗ്യമായ 5G കവറേജുള്ള ഇടങ്ങളിലും, 5G സ്മാർട്ട്ഫോണുകളിലും അൺലിമിറ്റഡ് 5ജി ഡാറ്റയും അനുവദിച്ചിരിക്കുന്നു.

എയർടെൽ എക്സ്ട്രീം പ്ലേ, ഫ്രീ ഹലോട്യൂൺസ്, Spam Call Alert തുടങ്ങിയ ഫീച്ചറുകൾ ഈ പ്ലാനിൽ ലഭിക്കും. 12 മാസത്തേക്കുള്ള അഡോബ് എക്സ്പ്രെസ് പ്രീമിയം ആക്സസും 3599 രൂപ പ്ലാനിൽ ലഭിക്കും.

Jio vs Airtel 1 Year Plan

365 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങ്ങും 5ജി ഡാറ്റയും ലഭിക്കുന്ന പ്ലാനുകളാണ് രണ്ട് കമ്പനികളും തരുന്നത്. രണ്ട് പ്ലാനുകളിലെയും 4ജി ഡാറ്റയിൽ വ്യത്യാസം വരുന്നു. എന്നാലും 3599 രൂപ പ്ലാനുകളിലെ പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 Kbps ആയി കുറയും. പ്ലാനിലെ മാസച്ചെലവ് 199 രൂപയാണ് പ്ലാനുകൾ ഈടാക്കുന്നത്.

അധിക ആനുകൂല്യങ്ങളും 4ജി വരിക്കാർക്ക് അധിക 4ജി ഡാറ്റയുമുള്ള പ്ലാനാണ് ലാഭം. ജിയോഹോട്ട്സ്റ്റാർ ആക്സസും, 2.5ജിബി എക്സ്ട്രാ ഡാറ്റയുമുള്ളതിനാൽ ജിയോ 3599 രൂപ പ്ലാൻ കൂടുതൽ മികച്ചതാകുന്നു. മൊത്തം 912.5 ജിബിയാണ് ജിയോ തരുന്നത്. അതേസമയം എയർടെലിൽ 730 ജിബി മാത്രമാണ് ലഭിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile