Best Phones For Elders: വീട്ടിലെ മുതിർന്നവർക്കായി വാങ്ങാൻ പറ്റിയ മികച്ച ഫോണുകൾ

Best Phones For Elders: ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോൺ ഒരു ആശയവിനിമയ ഉപകരണം മാത്രമല്ല, ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ലാൻഡ്‌ലൈൻ ഫോണുകളേക്കാൾ മൊബൈൽ ഫോണുകൾ അതിസാധാരണമായി മാറി. നിങ്ങളുടെ രക്ഷിതാക്കൾക്കോ, കുടുംബത്തിലെ മുതിർന്നവർക്കോ ഒരു മിക്ച ഫോൺ കൊടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ടെക്നോളജിയെ കുറിച്ച് അധികം പരിചയമില്ലെങ്കിലും അവർക്ക് ഉപയോഗിക്കാനാകുന്ന മികച്ച ഫോണുകൾ അന്വേഷിക്കുകയാണോ? ആയിരക്കണക്കിന് മോഡലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിൽ നിങ്ങൾക്ക് പറ്റിയ, ഏറ്റവും അനുയോജ്യമായ ഫോൺ ഏതാണെന്ന് അറിയാം.

Best Phones For Elders

വീട്ടിലെ അച്ഛൻ, അമ്മ, അപ്പൂപ്പൻ, അമ്മൂമ്മ എന്നിവർക്കായി വാങ്ങാൻ പറ്റിയ ഫീച്ചർ ഫോണുകളും സ്മാർട്ട് ഫോണുകളും ഏതൊക്കെയാണെന്ന് ഇവിടെ പരിചയപ്പെടുത്താം. മുതിർന്നവർക്കായി ഒരു ഫോൺ നോക്കുമ്പോൾ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മെസേജുകൾ, കോൺടാക്റ്റുകൾ, മെനു എന്നിവ കണ്ണിന് ബുദ്ധിമുട്ടില്ലാതെ വായിക്കാൻ കഴിയുന്ന വലിയ ഡിസ്‌പ്ലേയിലായിരിക്കണം. ഇതിന് പുറമെ ഫോണ്ടിന്റെ വലുപ്പം ക്രമീകരിക്കാനുള്ള സംവിധാനവും ആവശ്യമാണ്. ഉച്ചത്തിലുള്ളതും വ്യക്തവുമായ ശബ്ദവും ഹിയറിങ് എയ്ഡുകളുമായി പൊരുത്തപ്പെടുന്ന ഡിവൈസുമാണ് തെരഞ്ഞെടുക്കേണ്ടത്.

ദീർഘനേരം നിലനിൽക്കുന്ന ബാറ്ററി ലൈഫ് ഉണ്ടെങ്കിൽ അത് മുതിർന്നവർക്ക് ഏറ്റവും അനുയോജ്യമായ ഫോണാകും. ലളിതമായ യൂസർ ഇന്റർഫേസ്, അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാനുള്ള എമർജൻസി കോളിങ് ഫീച്ചറും ആവശ്യമാകും. ഇങ്ങനെയുള്ള ഫീച്ചർ ഫോണുകളും സ്മാർട്ട് ഫോണുകളും നോക്കുന്നവർക്കുള്ള മോഡലുകൾ പരിചയപ്പെടാം.

Also Read: 50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!

Best Smart Phones for Parents, Grand Parents

  1. Apple iPhone 17

മുതിർന്നവർക്ക് ഉപയോഗിക്കാൻ അനുയോജ്യമായ പ്രീമിയം സ്മാർട്ട്ഫോണാണിത്. പ്രായമായവർക്ക് ആൻഡ്രോയിഡിനേക്കാൾ മികച്ചത് പലപ്പോഴും ഐഫോൺ തന്നെയാണ്. വിവിധതരം ഹിയറിംഗ് എയ്ഡുകൾ മികച്ച രീതിയിൽ ഐഫോണിൽ പ്രവർത്തിക്കുന്നു. ശാരീരിക പരിമിതികളുള്ളവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്രത്യേക ഫീച്ചറുകളും ഇതിൽ ലഭ്യമാണ്. ഫോൺ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള കട്ടിയുള്ള കെയ്‌സുകളും ഗ്രിപ്പുകളും ഇവയിലുണ്ട്. ഫോൺ ഉപയോഗിക്കാൻ അറിയാത്തവർക്ക് ഐഫോണുകൾക്കായി നിരവധി ട്യൂട്ടോറിയലുകളും ലഭ്യമാണ്.

6.3 ഇഞ്ച് ProMotion ഡിസ്പ്ലേയുള്ള ഫോണാണ് ഐഫോൺ 17. ഇതിന് VoiceOver, Live Captions, Sound Recognition തുടങ്ങിയ ആക്സസിബിലിറ്റി ഫീച്ചറുകളുണ്ട്. 48MP ക്യാമറയും Centre Stage ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. A19 ചിപ്പും ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററിയും കൂടാതെ ഏഴ് വർഷത്തെ സോഫ്റ്റ് വെയർ അപ്ഡേറ്റുകളും ഐഫോൺ 17 ഫോണിൽ ലഭിക്കും.

  1. Samsung Galaxy A17 5G

6.7 ഇഞ്ച് FHD+ ഡിസ്പ്ലേയും Easy Mode ഫീച്ചറും വലിയ ഐക്കണുകളും ഫോണ്ടുകളുമുള്ള സ്മാർട്ട് ഫോണാണിത്. 5,000mAh ബാറ്ററിയും 25W ഫാസ്റ്റ് ചാർജിംഗും ദീർഘനേരം തടസ്സമില്ലാത്ത ഉപയോഗം ഉറപ്പാക്കുന്നു. IP54 ഡസ്റ്റ്-വാട്ടർ റെസിസ്റ്റൻസും ഫോണിന്റെ മറ്റൊരു സവിശേഷതയാണ്.

  1. Realme C61

കുറഞ്ഞ വിലയിൽ മികച്ച സൗകര്യങ്ങൾ നൽകുന്ന ലളിതവും കരുത്തുറ്റതുമായ സ്മാർട്ട്ഫോണാണിത്. മെറ്റാലിക് ഫ്രെയിമും TUV Rheinland സർട്ടിഫൈഡ് ArmorShell പ്രൊട്ടക്ഷനും ഫോണിൽ ലഭ്യമാണ്. Realme UI ലളിതമായ ഇന്റർഫേസ് നൽകുന്നതിനാൽ ആദ്യമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്കും നന്നായി മനസിലാക്കാൻ കഴിയും. മുതിർന്നവർക്ക് ലളിതമായ ഉപയോഗത്തിനായി പരിഗണിക്കാവുന്ന ബജറ്റ് ഫോൺ മോഡലായും റിയൽമി സി61 കണക്കാക്കാം.

Best Phones For Elders: സ്മാർട്ട് ഫോൺ വേണ്ടാത്തവർക്ക്…

സ്മാർട്ട്‌ഫോണിന് നേർവിപരീതമായ ഫോണാണ് ഡംബ് ഫോൺ. സ്മാർട്ട് ഫോണിലെ പോലെ dumb phone ൽ ആപ്പുകളോ കളർഫുൾ ഡിസ്‌പ്ലേകളോ ഉണ്ടാകാറില്ല. ഫോൺ വിളിക്കാനും ടെക്സ്റ്റ് അയക്കാനും ഇതിലൂടെ സാധിക്കും. ഇതിനായി ഡമ്പ് ഫോണിൽ നമ്പർ പാഡ് ഉപയോഗിച്ച് അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന ‘T9 ടെക്സ്റ്റിംഗ്’ ഫീച്ചറുമുണ്ട്.

മുതിർന്നവർക്ക് നൽകാൻ തെരഞ്ഞെടുക്കാവുന്ന മറ്റൊരു മൊബൈൽ ഫോണാണ് കീപാഡ് ഫോണുകൾ. കീപാഡ് ഫോണുകളും കാൻഡി-ബാർ ഫോണുകളും മുതിർന്നവർക്കായുള്ള മറ്റൊരു ഓപ്ഷനാണ്. സ്മാർട്ട്ഫോണുകളിൽ ലഭിക്കുന്നതുപോലെ ആപ്പ് സ്റ്റോർ സൗകര്യം ഫീച്ചർ ഫോണുകളിൽ ലഭ്യമല്ല. എന്നാലും ഫോൺ ആവശ്യങ്ങൾക്കും, മെസേജിങ്ങിനും ഇത് മികച്ചതാണ്. ഫേസ്ബുക്ക് പോലുള്ള ആപ്ലിക്കേഷനുകൾ ചില കീപാഡ് ഫോണുകളിൽ ലഭിക്കും.

നോക്കിയ 2660 ഫ്ലിപ്, നോക്കിയ 105 ക്ലാസിക്, ജിയോഭാരത് വി3, ജിയോഭാരത് വി4 തുടങ്ങിയ ഫോണുകൾ ഫീച്ചർ ഫോണുകൾ നോക്കുന്നവർക്ക് തെരഞ്ഞെടുക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :