Samsung, LG, Sony 55 ഇഞ്ച് Smart TV കൾക്ക് വൻ ഓഫർ; പകുതി വിലയും അധിക കൂപ്പൺ കിഴിവും

വീട്ടിലേക്ക് പുതിയ Smart TV നോക്കുന്നവർക്ക് ഇതാ ഓഫറുകളുടെ പൂരം. ഫ്ലിപ്കാർട്ടിലും ആമസോണിലുമായി Samsung, LG, Sony പോലുള്ള പ്രമുഖ ബ്രാൻഡുകളുടെ വലിയ ടെലിവിഷൻ ഓഫറിൽ വാങ്ങാം. 4K UHD റെസല്യൂഷൻ, HDR സപ്പോർട്ട്, Dolby Audio തുടങ്ങിയ ഫീച്ചറുകളുള്ള 55 ഇഞ്ച് ടിവികൾക്കാണ് ഓഫർ. ആകർഷകമായ കൂപ്പൺ കിഴിവും ഇഎംഐ ഓഫറുകളും ബ്രാൻഡഡ് ടിവികൾക്ക് ലഭ്യമാണ്. സിനിമകളും വെബ് സീരീസുകളും കായിക മത്സരങ്ങളും മികച്ച ക്വാളിറ്റിയിൽ ആസ്വദിക്കാനുള്ള അവസരമാണിത്. പകുതി വിലയ്ക്ക് എങ്ങനെ സ്മാർട്ട് ടിവികൾ Amazon, Flipkart സൈറ്റിലൂടെ വാങ്ങാമെന്ന് ഇവിടെ അറിയാം.

LG AI NANO NU87 139 cm (55 inch) Ultra HD

85,990 രൂപയ്ക്കാണ് എൽജിയുടെ NU87 AI Series Nano 4K Ultra HD Smart webOS LED TV 55NU870BPLA ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോണിൽ പകുതി വിലയ്ക്ക് സ്മാർട്ട് ടിവി സ്വന്തമാക്കാം. 47,999 രൂപയ്ക്കാണ് എൽജി ടെലിവിഷൻ ആമസോണിൽ ഇപ്പോൾ വിൽക്കുന്നത്. വീട്ടിൽ കിടിലൻ ഹോം തിയേറ്റർ എക്സ്പീരിയൻസ് എത്തിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. 500 രൂപയുടെ ബാങ്ക് കിഴിവും ലഭ്യമാണ്. ഇങ്ങനോ 45000 രൂപ റേഞ്ചിൽ വാങ്ങിക്കാം.

Sony 138.8 cm (55 inch) Ultra HD (4K) LED Smart Google TV

അടുത്തത് സോണിയുടെ ഫ്ലിപ്കാർട്ടിലെ ഓഫറാണ്. 99,900 രൂപയുടെ പ്രീമിയം സോണി സ്മാർട്ട് ടിവി ഫ്ലിപ്കാർട്ടിൽ പകുതി വിലയ്ക്ക് ലഭ്യമാണ്. 39,910 രൂപയുടെ ഡിസ്കൌണ്ടോടെ സോണി 55 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ ടിവി ഇപ്പോൾ വീട്ടിലെത്തും. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 59,990 രൂപയ്ക്കാണ്. 3000 രൂപയുടെ ബാങ്ക് ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. ഇതിലൂടെ 56990 രൂപയ്ക്ക് ടിവി സ്വന്തമാക്കാം. ഈ വലിയ ടിവി വേണമെങ്കിൽ 12 മാസത്തേക്കുള്ള ഇഎംഐയിലും പർച്ചേസ് ചെയ്യാം. 5289 രൂപയുടെ ഇഎംഐ ഓഫറാണ് ഫ്ലിപ്കാർട്ട് തരുന്നത്.

Also Read: 50MP ZEISS ക്യാമറയും 512GB സ്റ്റോറേജും; Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ വിലക്കുറവിൽ ആമസോണിൽ!

Samsung 55 inches Mini LED 4K Smart TV

ആമസോണിൽ സാംസങ്ങിന്റെ മിനി എൽഇഡി ടിവിയ്ക്ക് വമ്പിച്ച വിലക്കിഴിവാണ് അനുവദിച്ചിട്ടുള്ളത്. നേരിട്ടുള്ള ഇളവിന് പുറമെ ആകർഷകമായ കൂപ്പൺ ഇളവും ലഭിക്കുന്നുണ്ട്.

59,990 രൂപയ്ക്കാണ് 4K Samsung Vision AI Smart TV UA55M2EHAULXL മോഡൽ ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 48,990 രൂപയ്ക്ക് ടിവി ആമസോണിൽ വിൽക്കുന്നു. ഓഫർ ഇവിടെ അവസാനിക്കുന്നില്ല. 4000 രൂപയുടെ കൂപ്പൺ കിഴിവും ചേർത്ത് സ്മാർട്ട് ടിവി 44000 രൂപ റേഞ്ചിൽ വാങ്ങിക്കാം. എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 1500 രൂപയുടെ കിഴിവ് ലഭിക്കും. ഇങ്ങനെ 43000 രൂപ റേഞ്ചിൽ സാംസങ് 55 ഇഞ്ച് മിനി എൽഇഡി ടിവി വാങ്ങിക്കാം. 1722 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :