മൈക്രോമാക്സ് കാൻവാസ് അമേസ് 2 വിപണിയിൽ

മൈക്രോമാക്സ് കാൻവാസ് അമേസ് 2 വിപണിയിൽ
HIGHLIGHTS

7499 രൂപയ്ക്കു മൈക്രോ മാക്സിന്റെ മറ്റൊരു സ്മാർട്ട്‌ ഫോൺ കൂടി

മൈക്രോമാക്സിന്റെ മറ്റൊരു സ്മാർട്ട്‌ ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നു .മൈക്രോമാക്സ് കാൻവാസ് അമേസ് 2 എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട്‌ ഫോണിന്റെ വില എന്ന് പറയുന്നത് 7499 രൂപയാണ് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് ആൻഡ്രോയ്ഡ് ലോലിപോപ്പിലാണ്.ഇനി ഇതിന്റെ പ്രോസസറിനെ കുറിച്ച് പറയുവാണെങ്കിൽ 1.4 GHzന്റെ സ്നാപ്ഡ്രാഗൺ ഒക്റ്റകോർ പ്രോസസറാണ് ഇതിനുള്ളത് . അത് കൂടാതെ 2GB DDR3 റാംമ്മും 16GB ഇന്റെർണൽ മെമ്മറി സ്റ്റോറേജുമുണ്ട്. ഡ്യുയൽ സിം സപ്പോർട്ടിനൊപ്പം എസ്ഡി കാർഡ് സ്ലോട്ടുംഅമേസ് 2 വിലുണ്ട്.

 

5 ഇഞ്ചിൻ്റെ 1280 x 720 പിക്സൽ റെസ്ല്യൂഷനിലുള്ള എച്ച്ഡി ഡിസ്പ്ലേയാണ് അമേസ് 2 വിനുള്ളത്. കൂടാതെ സ്ക്രീനിനു ഗോറില്ല ഗ്ലാസ്സ് 3 യുടെ സുരക്ഷയുമുണ്ട്. ഫ്ലാഷ് സപ്പോർട്ടുള്ള 13 എംപി പ്രധാന ക്യാമറയും, ഫിക്സ്ഡ് ഫോക്കാസായ 5 എംപി മുൻ ക്യാമറയും ഫോണിലുണ്ട്.2500 mAh ന്റെ ബാറ്ററി ലൈഫ് ആണ് കാൻവാസ് അമേസ് 2 നു ഉള്ളത് .. 4G, 3G, 2G, ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത് 4.0 തുടങ്ങിയവയും അമേസ് 2വിലുണ്ട്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo