മൈക്രോമാക്സ് ക്യാൻവാസ് 5 ലൈറ്റ് വിപണിയിൽ എത്തി

Updated on 26-Sep-2016
HIGHLIGHTS

കുറഞ്ഞ ചിലവിൽ മൈക്രോമാക്സിന്റെ ക്യാൻവാസ് 5 ലൈറ്റ്

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തി .മൈക്രോമാക്സ് ക്യാൻവാസ് 5 ലൈറ്റ് എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .5 ഇഞ്ച് HD IPS ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .2 ജിബിയുടെ റാം,1GHz മീഡിയ ടെക്ക് ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

2 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റർണൽ മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

4G LTE സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വില 6,499രൂപയാണ് . 2000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :