വീണ്ടും ഷവോമി 5ജി ഫോൺ ;ഇതാ Mi 11 ലൈറ്റ് 5ജി ഫോണുകൾ പുറത്തിറക്കി

വീണ്ടും ഷവോമി 5ജി ഫോൺ ;ഇതാ Mi 11 ലൈറ്റ് 5ജി ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

XIAOMI MI 11 LITE 5G/ MI 11 LITE 4G ഫോണുകൾ ലോക വിപണിയിൽ എത്തി

Qualcomm Snapdragon 780G പ്രോസ്സസറുകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്

5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു്

ഷവോമിയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ കൂടി ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Mi 11 Ultra, Mi 11 Lite കൂടാതെ  Mi 11i എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ഫോണുകളിൽ 5ജി ഫോണുകളും ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നുണ്ട് .ഇതിൽ XIAOMI Mi 11 Lite 5G/ Mi 11 Lite 4G ഫോണുകളും ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .ഈ ഫോണുകൾ 5ജി സപ്പോർട്ടിൽ ലഭിക്കുന്നതാണ് . ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

XIAOMI MI 11 LITE 5G/ MI 11 LITE 4G

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 2400 x 1080  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .90Hz ഹൈ റിഫ്രഷ് റേറ്റ് HDR10+ സെർട്ടിഫൈഡ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 780G ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . 

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8  ജിബിയുടെ റാം കൂടാതെ 128  ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ Mi 11 Lite 5G/ Mi 11 Lite 4G ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ + 5 മെഗാപിക്സൽ മാക്രോ ലെൻസുകൾ എന്നിവയാണ് ഇതിനുള്ളത് .

 എന്നാൽ 5ജി ഫോണുകൾക്ക് 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 4ജി സ്മാർട്ട് ഫോണുകൾക്ക് 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ലഭിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 4,250mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo