മെയ്‌സുവിന്റെ M3 എസ്സിന് മികച്ച പ്രതികരണം
9999 രൂപക്ക് 13 മെഗാപിക്സൽ ക്യാമറയോട് ,3020mAh ബാറ്ററിയോടും കൂടി മെയ്‌സുവിന്റെ M3 s
മെയ്‌സുവിന്റെ ഏറ്റവും പുതിയ മോഡൽ M3 എസ്സിന് മികച്ച ലോകമെമ്പാടുമുള്ള വിപണിയിൽ പ്രതികരണം.ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറയുവാണെങ്കിൽ 5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .
Survey1GHz പ്രോസസ്സർ ആണ് ഇതിനുള്ളത് .2 ജിബിയുടെ മികച്ച റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മികച്ച സവിശേഷതകളിൽ ഒന്നാണ് .Android 5.1 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
16 ജിബിയുടെ ഇൻ ബിൽഡ് സ്റ്റോറേജ് ,128 ജിബി വരെ മെമ്മറി കാർഡ് വഴി വർധിപ്പിക്കാവുന്ന മെമ്മറി പവറും ഇതിന്റെ സവിശേഷതകളിൽ ഒന്നാണ് .3020 mAh ന്റെ ബാറ്ററി ലൈഫും ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 9999 രൂപയാണ് .10000 രൂപക്ക് താഴെ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് .കാരണം അതിന്റെ 13 മെഗാപിക്സലിന്റെ ക്യാമറയും ,3020 ന്റെ മികച്ച ബാറ്ററി ലൈഫും എല്ലാംതന്നെ മികച്ച ഒരു സ്മാർട്ട് ഫോണുകളിൽ ഒന്നാക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
