LYF ന്റെ കിടിലൻ 2 മോഡലുകൾ വിപണിയിൽ
13 മെഗാപിക്സലിന്റെ ക്യാമറയിൽ ലൈഫ് സ്‍മാർട്ട് ഫോണുകൾ
lyf ന്റെ മികച്ച 2 മോഡലുകൾ കൂടി വിപണിയിൽ എത്തിച്ചു .LYF വാട്ടർ 6 ,LYF 4 പ്രോ എന്നി രണ്ട് മോഡലുകൾ ആണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വില എന്നു പറയുന്നത് 8999 രൂപയ്ക്ക് LYF വാട്ടർ സ്മാർട്ട് ഫോണും ,Rs. 7,599 രൂപയ്ക്ക് LYF 4 പ്രോ എന്നിവയും ലഭ്യമാകുന്നു .ഇനി ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .LYF വാട്ടർ 6 സ്മാർട്ട് ഫോണിന് 5 ഇഞ്ച് HD ഡിസ്‌പ്ലേയാണുള്ളത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .
Survey1.2GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .2GBയുടെ മികച്ച റാം,32GBയുടെ ഇൻബിൽഡ് മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് .ഇനി ഇതിന്റെ ക്യാമറ ക്വളിറ്റിയെ കുറിച്ചു മനസിലാക്കാം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2920mAh ന്റെ ആവറേജ് ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .
LYF 4 പ്രോ യുടെ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഇതും പ്രവർത്തിക്കുന്നത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .1.2GHz പ്രൊസസ്സറിൽ ആണ് ഇതു പ്രവർത്തിക്കുന്നത് . 2GBയുടെ റാം തന്നെയാണ് ഇതിനും ഉള്ളത് .16G ജിബിയുടെ മെമ്മറി സപ്പോർട്ട് ,13 മെഗാ പിക്സലിന്റെ പിൻ ക്യാമെറയു ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2920mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇതും നൽകിയിരിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
