Limited Time Deal: സ്നാപ്ഡ്രാഗൺ പ്രോസസറും, Triple ക്യാമറയും! OnePlus ബെസ്റ്റ് മിഡ്-റേഞ്ച് ഫോൺ 5000 രൂപ വില കുറച്ച് വാങ്ങാം
OnePlus Nord CE 3 വമ്പിച്ച ഓഫറിൽ വാങ്ങാം
മികച്ച പെർഫോമൻസ് മിഡ്- റേഞ്ച് സ്മാർട്ഫോണാണ് വൺപ്ലസ് നോർഡ് സിഇ3
5000 രൂപയ്ക്ക് അടുത്ത് വില കുറച്ചാണ് വൺപ്ലസ് നോർഡ് സിഇ 3 വിൽക്കുന്നത്
OnePlus Nord CE 3 എന്ന ജനപ്രിയ ബ്രാൻഡിന് ഓഫർ പ്രഖ്യാപിച്ചു. 2023 ജൂണിൽ പുറത്തിറങ്ങിയ സ്മാർട്ഫോണാണ് വൺപ്ലസ് നോർഡ് സിഇ 3. ഇപ്പോൾ 5000 രൂപയ്ക്ക് അടുത്ത് വില കുറച്ചാണ് വൺപ്ലസ് നോർഡ് സിഇ 3 വിൽക്കുന്നത്.
SurveyOnePlus Nord CE 3 സ്പെസിഫിക്കേഷൻ
6.7-ഇഞ്ച് ഫുൾ-എച്ച്ഡി+ ഫ്ലൂയിഡ് AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 1,080 x 2,412 പിക്സൽ റെസല്യൂഷനാണ് വൺപ്ലസ് നോർഡ് സിഇ3 ഫോണിലുള്ളത്. സ്ക്രീനിന് 120Hz വരെ റീഫ്രെഷ് റേറ്റുണ്ട്. ഫോണിന്റെ പ്രോസസർ ക്വാൽകോം സ്നാപ്ഡ്രാഗൺ 782G SoC ആണ്. 12GB വരെ റാമും 256GB വരെ സ്റ്റോറേജും ആണ് വൺപ്ലസ്സിലുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 13.1 ആണ് ഫോൺ പ്രവർത്തിക്കുന്നത്.

വൺപ്ലസ് നോർഡ് സിഇ 3-ൽ ട്രിപ്പിൾ റിയർ ക്യാമറയാണ് നൽകിയിരിക്കുന്നത്. പ്രൈമറി ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഫീച്ചറുണ്ട്. ഇതിൽ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ EIS സപ്പോർട്ടും ലഭിക്കുന്നതാണ്. 50MP സോണി IMX890 സെൻസറാണ് ഈ വൺപ്ലസ് ഫോണിലുള്ളത്.
8 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ഫോണിലുണ്ട്. ഫോണിന്റെ മൂന്നാമത്തെ ക്യാമറ 2-മെഗാപിക്സൽ മാക്രോ ഷൂട്ടറാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വൺപ്ലസ്സിൽ 16MP ക്യാമറയും ഉപയോഗിച്ചിരിക്കുന്നു.
5000 mAh ആണ് ഫോണിന്റെ ബാറ്ററി. 5G, 4G LTE കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ വൺപ്ലസ് ഫോണിൽ ലഭ്യമാണ്.
OnePlus Nord CE 3 വില
വൺപ്ലസ് നോർഡ് സിഇ3 26,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. ഇപ്പോഴിതാ വമ്പിച്ച ഓഫറിൽ ഫോൺ വാങ്ങാം. വൺപ്ലസ് നോർഡ് സിഇ 3യ്ക്കായി ലിമിറ്റഡ് ടൈം ഡീലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. ആമസോൺ ആണ് വിലക്കിഴിവിൽ ഫോൺ വിൽക്കുന്നത്. 22,249 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 4,750 രൂപയുടെ കിഴിവാണ് ഈ ജനപ്രിയ ഫോണിന് ലഭിക്കുന്നത്.
വൺപ്ലസിന്റെ മികച്ച പെർഫോമൻസ് മിഡ്- റേഞ്ച് സ്മാർട്ഫോണാണ് വൺപ്ലസ് നോർഡ് സിഇ3. ഏറ്റവും മികച്ച ബാങ്ക് ഓഫറുകളും ഫോണിന് ലഭിക്കുന്നുണ്ട്. 2000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടാണ് വൺപ്ലസ് നോർഡ് സിഇ 3-യ്ക്ക് ലഭിക്കുന്നത്.
READ MORE: Snapdragon പ്രോസസറും 50MP ക്യാമറയും! ലോഞ്ചിൽ തരംഗമായ Realme P1 Phones ഇനി വാങ്ങാം, Discount വിലയിൽ
അക്വാ സർജ്, അക്വാ ഷിമ്മർ എന്നീ നിറങ്ങളിൽ വൺപ്ലസ് 5G ഫോൺ ലഭിക്കും. ഈ 2 നിറങ്ങളിലുള്ള 8GB + 128GB വേരിയന്റിനും ഓഫർ നൽകുന്നു. പരിമിതകാല ഓഫറിനായി ആമസോൺ ലിങ്ക് ക്ലിക്ക് ചെയ്യുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile