iQOO Z9 5G Offer: Sony IMX882 സെൻസറുള്ള ഐക്യൂവിന്റെ ജനപ്രിയ ഫോണിന് പ്രത്യേക ഓഫർ
20,000 രൂപയ്ക്ക് താഴെ iQOO Z9 5G വാങ്ങാം
ഗെയിമിങ്ങിനും മൾട്ടി ടാസ്കിങ്ങിനും ഇണങ്ങുന്ന മിഡ്-റേഞ്ച് സ്മാർട്ഫോണാണിത്
Vivo Hifi ഇയർഫോണും ഐക്യൂവിനൊപ്പം കരസ്ഥമാക്കാം
വിവോയുടെ കീഴിലുള്ള ഐക്യൂ മാർച്ച് 12നാണ് iQOO Z9 പുറത്തിറക്കിയത്. ഗെയിമിങ്ങിനും മൾട്ടി ടാസ്കിങ്ങിനും ഇണങ്ങുന്ന മിഡ്-റേഞ്ച് സ്മാർട്ഫോണാണിത്. 5000mAh ബാറ്ററിയുടെ പവറും ഫോട്ടോഗ്രാഫിയ്ക്ക് Sony IMX882 സെൻസറും ഫോണിലുണ്ട്.
Surveyഓഫറിൽ iQOO Z9 5G
ഇപ്പോഴിതാ 20,000 രൂപയ്ക്ക് താഴെ iQOO Z9 5G വാങ്ങാം. ബാങ്ക് ഓഫർ കൂടി ചേർത്ത് 17,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ഈ ഓഫർ സെയിലിൽ മറ്റൊരു ബോണസ് പോയിന്റ് കൂടിയുണ്ട്. Vivo Hifi ഇയർഫോണും ഐക്യൂവിനൊപ്പം കരസ്ഥമാക്കാം. ഫോണിന്റെ ഇപ്പോഴത്തെ ഓഫറിനെ കുറിച്ച് അറിയേണ്ടേ? ഐക്യൂ Z9 ഫോണിന്റെ ഫീച്ചറുകളും പരിശോധിക്കാം.

iQOO Z9 5G സ്പെസിഫിക്കേഷൻ
മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോസസറാണ് ഫോണിലുള്ളത്. 300Hz ടച്ച് സാംപ്ലിംഗ് റേറ്റ് ഐക്യൂ Z9 ഫോണിലുണ്ട്. ഇതിന്റെ സ്ക്രീനിന് 120Hz AMOLED ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഫോണിന്റെ ബാറ്ററി 5000mAh ആണ്. 44W ചാർജർ ബോക്സും ഫോണിലുണ്ട്.
ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളാണ് ഐക്യൂ Z9 ഫോണിലുള്ളത്. ഫോണിൽ ഫോട്ടോഗ്രാഫിയ്ക്കായി 50MP സോണി IMX882 പ്രൈമറി സെൻസറാണുള്ളത്. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടുള്ള ഫോണാണ്.
ലോ-ലൈറ്റ് ഫോട്ടോഗ്രാഫിക്കായി സൂപ്പർ നൈറ്റ് മോഡ് ലഭിക്കും. കൂടാതെ സൂം ഓപ്ഷനുകളും ഐക്യൂ Z9 5G-യിലുണ്ട്. ഡേ പോർട്രെയ്റ്റ് ഷോട്ടുകൾക്കും ഈ ഐക്യൂ ഫോണിൽ നൽകിയിട്ടുണ്ട്.
ഗ്രാഫിക്‌സ് പെർഫോമൻസിനായി Mali-G610 MP4 GPU ഉൾപ്പെടുത്തിയിരിക്കുന്നു. 2 കളർ ഓപ്ഷനുകളിലാണ് ഐക്യൂ Z9 ഫോണിലുള്ളത്. ബ്രഷ്ഡ് ഗ്രീൻ, ഗ്രാഫീൻ ബ്ലൂ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
ഇപ്പോഴത്തെ വിലയും ഓഫറും
19,999 രൂപയ്ക്ക് ഐക്യൂ Z9 പർച്ചേസ് ചെയ്യാം. ഫോണിന്റെ ബേസിക് മോഡലിനാണ് ഇപ്പോൾ ഓഫർ. 8GB റാമും 128GB സ്റ്റോറേജുള്ള ഫോണാണ് ഐക്യൂ Z9. ആമസോണിലാണ് ഐക്യൂ ഫോണിന് ഓഫർ ലഭിക്കുന്നത്.
Read More: Snapdragon പ്രോസസറും 50MP ക്യാമറയും! ലോഞ്ചിൽ തരംഗമായ Realme P1 Phones ഇനി വാങ്ങാം, Discount വിലയിൽ
2000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും നൽകുന്നു. ഐസിഐസിഐ, എസ്ബിഐ കാർഡ് ഉടമകൾക്ക് 2,000 രൂപ കിഴിവ് ലഭിക്കും. വിവോ Hifi ഇയർഫോൺ XE710 ഫ്രീയായി കിട്ടും. 599 രൂപ വിലവരുന്ന ഇയർപോഡാണിത്. ആമസോൺ പർച്ചേസിനായി, ഇവിടെ ക്ലിക്ക് ചെയ്യാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile