ഡ്യൂവൽ പിൻ ക്യാമറയിൽ LG യുടെ X കാം
19,990 രൂപയ്ക്ക് ഡ്യൂവൽ പിൻ ക്യാമറയുമായി LG
അങ്ങനെ LGയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തി .ഡ്യൂവൽ പിൻ ക്യാമറയും ആയിട്ടാണ് ഈ സ്മാർട്ട് ഫോൺ എത്തിയിരിക്കുന്നത് . 19,990 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില .കൂടുതൽ സവിശേഷതകൾ മനസിലാക്കാം . 5.2-ഇഞ്ച് FHD ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .
Survey1.14GHz Octa-Core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇനി ഇതിന്റെ ക്യാമറ സവിശേഷതകൾ പറയുകയാണെങ്കിൽ ഇതിന്റെ പിൻ ക്യാമറ ഡ്യൂവൽ ക്യാമറയാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സൽ Wide Angle Lens രണ്ടാമത്തെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
ക്യാമറ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം . 2GB റാംമ്മിലും ,16 ജിബിയുടെ മെമ്മറി സപ്പോർട്ടും ,ഇതിന്റെ മറ്റു സവിശേഷതകളാണ് .Android 6.0 Marshmallowലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .LTE സപ്പോർട്ടോടു കൂടിയാണീ ഇത് വിപണിയിൽ എത്തുന്നത് . 2,520mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
