LG യുടെ സ്റ്റൈലിഷ് ഹീറോ എത്തുന്നു
16 MPപിൻ ക്യാമറയും ,13 MP സെൽഫി മുൻ ക്യാമറയിലും LG സ്റ്റൈലസ് 2 പ്ലസ്
LG യുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു .സ്റ്റൈൽ 2 പ്ലസ് എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .ഈ സ്മാർട്ട് ഫോൺ LG യുടെ തന്നെ സ്റ്റൈൽ 2 ന്റെ പുതിയ വേർഷൻ ആണ് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .LG യുടെ സ്റ്റൈൽ 2 പ്ലസ്സിന്റെ ഡിസ്‌പ്ലേ പ്രവർത്തിക്കുന്നത് 5.7 ഇഞ്ച് വലിയ HD ഡിസ്പ്ലേയിലാണ്.1.4GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .
Survey2 തരത്തിലുള്ള റാമിൽ ആണ് ഇതു ലഭിക്കുന്നത് .2 ജിബിയുടെ റാമിലും ,3 ജിബിയുടെ റാമിലും .ഇതിന്റെ മെമ്മറി സ്റ്റോറേജിനെ കുറിച്ചു പറയുവാണെങ്കിൽ 16GB/32GB എന്നിങ്ങനെ 2 തരത്തിൽ ലഭ്യമാകുന്നു .ഇതിന്റെ ക്യാമറയെ കുറിച്ചു പറഞ്ഞാൽ ,ഇതിന്റെ ക്യാമെറ ഒരു സംഭവം തന്നെ എന്നു പറയാം .16 മെഗാപിക്സലിന്റെ പിൻ ക്യാമറയിലും ,13 മെഗാപിക്സലിന്റെ സെൽഫികൾക്ക് അനിയോജ്യമാവിധം മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
3000mAh ന്റെ തകർപ്പൻ ബാറ്ററി ലൈഫും ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് .ഇതിന്റെ വിലയെ കുറിച്ചു പറയുവാണെങ്കിൽ ഇന്ത്യൻ വിപണിയിൽ ഏകദേശം Rs. 25,990 രൂപക്ക് അടുത്തു വരും .ഏതായാലും LG യുടെ സ്റ്റൈലിഷ് ഹീറോ ഇന്ത്യൻ വിപണിയിൽ വിജയം കൈവരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട .
Experienced Social Media And Content Marketing Specialist View Full Profile
