13+13 ഡ്യൂവൽ പിൻ ക്യാമെറയിൽ LG G7 എത്തുന്നു ,വില ?

13+13 ഡ്യൂവൽ പിൻ ക്യാമെറയിൽ LG G7 എത്തുന്നു ,വില ?
HIGHLIGHTS

എൽജിയുടെ ഏറ്റവും പുതിയ LG G7 വിപണിയിൽ

 

എൽജിയുടെ 2018 ൽ വിപണിയിൽ എത്തുന്ന ഏറ്റവും പുതിയ മോഡലാണ് LG G7.അങ്ങനെ എടുത്തുപറയാൻതക്ക സവിശേഷതകൾ ഒന്നും തന്നെ ഇതിൽ ഇല്ല എന്നുതന്നെപറയേണ്ടിവരും .കാരണം എൽജിയുടെ തന്നെ ജി 6 ന്റെ പിൻഗാമിയായ ഈ മോഡലിന് വലിയവ്യത്യാസങ്ങൾ ഒന്നും തന്നെ ഇല്ല .

ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .5.7 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .എൽജിയുടെ ജി 6 ൽ Snapdragon 821 പ്രൊസസർ ആയിരുന്നെങ്കിൽ ഇതിൽ  Snapdragon 845 പ്രൊസസർ ആണ് ഉപയോഗിച്ചിരിക്കുന്നത് .

13 MP + 13 MP ഡ്യൂവൽ പിൻ ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .Android v7.0 (Nougat)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4 ,6 ജിബിയുടെ റാം കൂടാതെ 32 ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

3600 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിൽ പ്രതീക്ഷിക്കുന്ന വില 59,990 രൂപയാണ് .USB OTG സപ്പോർട്ട് ,Waterproof, IP68,Gorilla Glass 5,Nano + Nano,ഫിംഗർ സെൻസർ എന്നിവ ഇതിന്റെ മറ്റുചില സവിശേഷതകളാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo