3500 mAh ബാറ്ററി മികവോടെ ലെനോവോ വൈബ് C 2
11000 രൂപയ്ക്ക് ലെനോവോയുടെ വൈബ് C 2 എത്തുന്നു
ലെനോവോയുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തുന്നു .ലെനോവോ വൈബ് വൈബ് C 2 എന്ന മോഡലാണ് ഉടൻ വിപണിയിൽ എത്തുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് അതിന്റെ ബാറ്ററിയാണ് .3500 mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
Surveyഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെകിൽ 5 ഇഞ്ച് HD ഡിസ്‌പ്ലേ ആണുള്ളത് .720പിക്സൽ റെസലൂഷൻ ആണുള്ളത് .4G LTE സപ്പോർട്ടോടു കൂടിയാണ് ഇട്ടു പുറത്തിറങ്ങുക .ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
2 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 11,000 രൂപയായിരിക്കും എന്ന് സൂചനകൾ .ലെനോവോയുടെ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ മികച്ച അഭിപ്രായം ആണുള്ളത് .അതുകൊണ്ടുതന്നെ ലെനോവോ വൈബ് C 2 മോഡലും മികച്ച രീതിയിൽ തന്നെ ഇന്ത്യൻ വിപണിയിൽ മാറ്റുരക്കും എന്ന കാര്യത്തിൽ സംശയവും വേണ്ട .
Experienced Social Media And Content Marketing Specialist View Full Profile
