കുറഞ്ഞ ചിലവിൽ ലാവ A79

Highlights

5699 രൂപയ്ക്കു കിടിലൻ ലാവ 3 ജി സ്മാർട്ട്‌ ഫോണുകൾ

ലാവയുടെ ഒരു മികച്ച സ്മാർട്ട്‌ ഫോൺ ആയ ലാവ A79 ന്റെ സവിശേഷതകളും ,അതിന്റെ പെർഫൊമൻസും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പിൽ പ്രവർത്തിക്കുന്ന ലാവ A79 നു കരുത്തു നൽകുന്നത് 1.2 GHz ക്വാഡ് കോർ പ്രോസസറാണ്. അതിനൊപ്പം 1 GB റാംമും 8 GB ഇൻ്റേണൽ മെമ്മറിയുമുണ്ട്. ബാറ്ററിയടക്കം 134gm തൂക്കം വരുന്ന A79 ൻ്റെ സൈമെൻഷൻ 78.6 x 155 x 9.2 mm ആണു. 5.5 ഇഞ്ചിൻ്റെ വലിയ ഡിസ്പ്ലേയാണു ഫോണിനുള്ളത്. ഇത് 800 x 480 പിക്സൽ റെസ്ല്യൂഷൻ്റേതാണ്.ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 5 മെഗാ പിക്സൽ പിൻ ക്യാമറയും ,2 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ലാവയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട്‌ ഫോൺ തന്നെയാണിത് .ഇതിന്റെ ബാറ്ററി ലൈഫ് 2200 mAh ആണ് .

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile