ബഡ്ജറ്റ് വില ;ഇതാ Lava Blaze Pro ഫോണുകൾ പുറത്തിറക്കി

ബഡ്ജറ്റ് വില ;ഇതാ Lava Blaze Pro ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

Lava Blaze Pro സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കി

50 മെഗാപിക്സൽ ക്യാമറകളിൽ ആണ് എത്തിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു .Lava Blaze Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .50 മെഗാപിക്സൽ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ Lava Blaze Pro സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

LAVA BLAZE PRO SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch ഡിസ്‌പ്ലേയിൽ ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G37 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4  ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇതിൽ  വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ സ്റ്റോക്ക് Android 12 ലാണ് ഓ എസ് പ്രവർത്തനം നടക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ (50MP+ 2MP (macro)+ 2MP (depth) )ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് 10400 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo