ബജറ്റ് വിപണി കുലുക്കാൻ Karbonn Rebel! വെറും 10,999 രൂപയ്ക്ക് 7000mAh ബാറ്ററിയും 50MP ക്യാമറയും

സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ പ്രീമിയം ഫീച്ചറുകളുള്ള Karbonn Rebel ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വെറും 11,999 രൂപയ്ക്ക് വമ്പൻ 7000mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണാണ് കാർബൺ അവതരിപ്പിച്ചത്. ഇതിനൊപ്പം ഒരു പ്രോ വേരിയന്റ് കൂടി പുറത്തിറക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്നവർക്കും ഡെലിവറി ജീവനക്കാർക്കും മുതിർന്നവർക്കും തെരഞ്ഞെടുക്കാവുന്ന സ്മാർട്ട് ഫോണാണിത്. കാരണം ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 50MP മെയിൻ ക്യാമറയും ദീർഘനേരം നിലനിൽക്കുന്ന പവർഫുൾ ബാറ്ററിയുമുണ്ട്. കാർബൺ റെബൽ സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ഇന്ത്യയിലെ വിലയും വിൽപ്പന വിവരങ്ങളും അറിയാം.

Karbonn Rebel: സവിശേഷതകൾ

  1. ഡിസ്പ്ലേ: 6.75 ഇഞ്ച് HD+ LCD ടച്ച്‌സ്‌ക്രീനിലാണ് കാർബോൺ റെബൽ ഫോണിലുള്ളത്. ഇതിന് 90Hz വരെയുള്ള റിഫ്രഷ് റേറ്റും 650 നിറ്റ്‌സ് വരെയുള്ള പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്.
  2. സോഫ്റ്റ് വെയർ: ഡ്യുവൽ SIM സപ്പോർട്ട് ചെയ്യുന്ന കാർബൺ റിബൽ ഫോണിൽ ആൻഡ്രോയിഡ് 16 ഒഎസ്സാണുള്ളത്. ഇത് ബ്ലോട്ട് വെയർ ഫ്രീ യൂസർ എക്സ്പീരിയൻസ് തരുന്നു.
  3. പ്രൊസസർ: 2.0GHz വരെയുള്ള ഉയർന്ന ക്ലോക്ക് സ്പീഡ് നൽകുന്ന ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G81 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. രണ്ട് ഫോണുകളിലും 6GB റാമും 128GB ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വർധിപ്പിക്കാനാകും.
  4. ക്യാമറ: കാർബോൺ റെബൽ ഫോണിൽ ഓട്ടോഫോക്കസും 80 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉള്ള, 50 മെഗാപിക്സൽ പിൻക്യാമറയാണുള്ളത്. വ്യക്തതയുള്ള ചിത്രങ്ങളും സ്ഥിരതയുള്ള വീഡിയോകളും ഈ ക്യാമറയ്ക്കുണ്ട്.
  5. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കാൻ ഫോണിന് IP64 റേറ്റിങ്ങുണ്ട്.
  6. ബാറ്ററി: കാർബോൺ റെബലിൽ 7,000mAh ബാറ്ററിയാണുള്ളത്. ഇത് 18W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
  7. കണക്റ്റിവിറ്റി: 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, USB ടൈപ്പ്-സി പോർട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവ കാർബൺ റെബൽ ഫോണിനുണ്ട്. ഇതിൽ ഫിംഗർപ്രിന്റ് സ്കാനറും ഫേസ് അൺലോക്ക് ഫീച്ചറും കൊടുത്തിരിക്കുന്നു.

കാർബൺ റെബൽ ഇന്ത്യയിലെ വിലയും വിൽപ്പനയും

14,999 രൂപയാണ് ശരിക്കും വില. എന്നാൽ 11,999 രൂപയ്ക്കാണ് കാർബൺ റെബൽ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 1,000 രൂപ ബാങ്ക് ഓഫറിലൂടെ 10,999 രൂപയ്ക്ക് ഫോൺ ആദ്യ വിൽപ്പനയിൽ ലഭ്യം. നീല, സ്വർണ്ണ, സിൽവർ നിറങ്ങളിൽ സ്മാർട്ട് ഫോൺ ലഭിക്കും. നവംബർ 4 ന് ആമസോൺ വഴിയാണ് ഫോണിന്റെ വിൽപ്പന.

പോക്കോ സി65 ഫോണിനും റെഡ്മി 13സി മോഡലിനും മോട്ടോ ജി24 പവറിനും കാർബൺ റെബൽ ഒരു എതിരാളിയാണ്. ലളിതമായ യൂസർ ഇന്റർഫേസിലൂടെ മുമ്പും കാർബൺ ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം റെബൽ ഫോണും ഒരു മികച്ച ഓപ്ഷനാകും. ശ്രദ്ധിക്കേണ്ടത്, കാർബൺ റെബൽ ബേസിക് മോഡൽ ഒരു 4ജി സപ്പോർട്ട് ഡിവൈസാണ്. ഇതിൽ 5ജി പിന്തുണ ലഭിക്കില്ല.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile