5990 രൂപയ്ക്ക് കാർബണിന്റെ പുതിയ സ്മാർട്ട് ഫോൺ

Highlights

4000 mAh കരുത്താർന്ന ബാറ്ററിയിൽ കാർബൺ ഓറ പവർ

കാർബണിന്റെ ഏറ്റവും പുതിയ മോഡൽ കാർബൺ ഓറ പവർ വിപണിയിൽ എത്തുന്നു .5990 രൂപയ്ക്കാണ് ഇതു വിപണിയിൽ എത്തുന്നത് .പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ eBay യിൽ ആണ് ഇതു ലഭിക്കുന്നത് .മികച്ച സവിശേഷതകളോടെയാണ് ഇത്തവണ കാർബൺ എത്തിയിരിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് ബാറ്ററി ലൈഫ് തന്നെയാണ് .4000 mAh ബാറ്ററിയിൽ ആണ് ഇതു പ്രവർത്തിക്കുന്നത് .

5 ഇഞ്ച് മികച്ച ഡിസ്പ്ലേയും ഇതിനുണ്ട് . 480x854 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .32 ജിബി വരെ മെമ്മറി കാർഡ് മുഖേന വർധിപ്പിക്കുവാൻ സാധിക്കും .5.1 ആൻഡ്രോയിഡ് ലോലിപോപ്പിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറഞ്ഞാൽ 8 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .4000 mAh കരുത്താർന്ന ബാറ്ററിയും ഇതിനു മികച്ച പിന്തുണ നൽകുന്നു .നിങ്ങളുടെ കൈയ്യിൽ ഒതുങ്ങുന്ന പൈസക്ക് വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് കാർബൺ ഓറ പവർ .

 

 

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile