8+8 ഡ്യൂവൽ ക്യാമറയിൽ കാർബൺ ഫ്രെയിംസ് S7 വില 6790 രൂപ ,13 + 5 ക്യാമറയിൽ വിഷൻ 3 ,വില 6999 രൂപ

8+8 ഡ്യൂവൽ ക്യാമറയിൽ കാർബൺ ഫ്രെയിംസ് S7 വില 6790 രൂപ ,13 + 5 ക്യാമറയിൽ വിഷൻ 3 ,വില 6999 രൂപ
HIGHLIGHTS

ഇൻഫോക്കസിന്റെ വിഷൻ 3 Vs കാർബണിന്റെ ഫ്രെയിംസ് S7

ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ കാർബൺ പുറത്തിറക്കിയിരിക്കുന്ന പുതിയ മോഡലുകൾ .കാർബൺ ഫ്രെയിംസ് S9 എന്ന മോഡലുകളാണ് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ടിൽ എത്തിയിരിക്കുന്നത് .4G-VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് 6790 രൂപയാണ് .പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

5.2 ഇഞ്ചിന്റെ  HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .2GB യുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇത് കാഴ്ചവെക്കുന്നുണ്ട് .64GBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .1.25GHz ക്വാഡ് കോർ പ്രോസാറിലാണ് ഇതിന്റെ പ്രവർത്തനം .

8MP+8MP ഡ്യൂവൽ സെൽഫി ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഏറ്റവും ആദ്യം എടുത്തുപറയേണ്ടത് .ഈ ക്യാമറകളിൽ ബൊക്കെ എഫക്റ്റുകളും എടുത്തുപറയേണ്ടിയിരിക്കുന്നു .കൂടാതെ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 2,900 mAhന്റെ ബാറ്ററി കരുത്തിലാണ് കാർബൺ ഫ്രെയിംസ് S9 മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .7000 രൂപയ്ക്ക് താഴെ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് വാങ്ങിക്കാവുന്ന ഒരു മോഡൽ തന്നെയാണിത് .

 

 

ഇൻഫോക്കസിന്റെ വിഷൻ 3 

5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് . ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമെറകളാണ് .ഒരു ചെറിയ ബഡ്‌ജെക്ടിൽ ഡ്യൂവൽ ക്യാമെറകൾ സഹിതമാണ് InFocus Vision 3 കാഴ്ചവെക്കുന്നത് .

13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുകൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ഷൂട്ടർ ക്യാമെറകളും ഇതിനുണ്ട് .1.3GHz MTK 6737H പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . 

Android Nougat ഓ എസ് ആണുള്ളത് .4,000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .

ഇതിന്റെ വിപണിയിലെ വിലവരുന്നത്  6999 രൂപയാണ് .ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു  4ജി  സ്മാർട്ട് ഫോൺ തന്നെയാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo