Lava Agni 2 ഒരു സൂപ്പർ ബജറ്റ് 5G ഫോൺ; വാങ്ങുന്നതിന് മുമ്പ് പരിചയപ്പെടാം…

Lava Agni 2 ഒരു സൂപ്പർ ബജറ്റ് 5G ഫോൺ; വാങ്ങുന്നതിന് മുമ്പ് പരിചയപ്പെടാം…
HIGHLIGHTS

4 ക്യാമറകളുള്ള ഫോണാണ് ലാവയുടെ ഈ 5G ഫോൺ

മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ അന്വേഷിക്കുന്നവർക്ക് Lava Agni 2 5G തെരഞ്ഞെടുക്കാം

പേര് പോലെ തന്നെ തീപ്പൊരി ഫീച്ചറുകളുമായാണ് ലാവ അഗ്നി 2 5G എത്തിയിരിക്കുന്നത്. ഇന്ന് മുതൽ ഈ സൂപ്പർ സ്മാർട്ഫോണിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു. കാണാനും ലുക്കാണ്, പെർഫോമൻസിലും ബെസ്റ്റാണെന്ന് പറയാവുന്ന ഫോണാണ് Lava Agni 2 5G. 4 ക്യാമറകളും, അതിൽ തന്നെ മെയിൻ ക്യാമറ 50MP സെൻസറോടെയുമാണ് വരുന്നത്. അതിവേഗ ചാർജിങ്ങും, അമോലെഡ് ഡിസ്പ്ലേയുമെല്ലാം ഉൾപ്പെടുത്തി ഒരു പുത്തൻ അവതാരമായി തന്നെയാണ് ലാവ വിപണിയിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുന്നത്. 21,999 രൂപയുടെ കിടിലൻ സ്മാർട്ഫോണാണിത്. 

വിലയും ബാങ്ക് ഓഫറുകളും

ലാവ അഗ്നി 2 5ജിയുടെ വില 21,999 രൂപയാണ്. എന്നാൽ ഓഫറുകളും മറ്റും കൂടി പരിഗണിച്ച് കൂടുതൽ വിലക്കുറവിൽ ലാവ അഗ്നി 2 വാങ്ങാനാകും. എന്നാൽ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ഫീച്ചറുകളുണ്ട്. 1080×2400 പിക്‌സൽ റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേയാണ് ഫോണിൽ കൊണ്ടുവന്നിരിക്കുന്നത്. 120Hzന്റെ റീഫ്രെഷ് റേറ്റും ഫോണിൽ വരുന്നു. ആൻഡ്രോയിഡ് 13 ആണ് ഫോണിന്റെ OS.  66W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഈ ലാവ 5G ഫോണിൽ 4700mAh ബാറ്ററിയുണ്ട്. വെറും 16 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. 

Lava Agni 2 ഒരു സൂപ്പർ ബജറ്റ് 5G ഫോൺ; വാങ്ങുന്നതിന് മുമ്പ് പരിചയപ്പെടാം…

ക്യാമറയും കാണേണ്ടത് തന്നെ…

ഇതിന് പുറമെ, 2 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഡേറ്റും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലാവ അഗ്നി 2ലുണ്ടെന്നും പറയുന്നുണ്ട്. എല്ലാവർക്കും അറിയേണ്ട ഫീച്ചർ ഫോണിന്റെ ക്യാമറയെ കുറിച്ചായിരിക്കും. f/1.88 അപ്പേർച്ചർ ഉള്ള 50MPയുടെ മെയിൻ ക്യാമറയാണ് Lava Agni 2 5Gയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സെൽഫി ക്യാമറ 16 മെഗാ പിക്സലിന്റേതാണ്. കൂടാതെ, അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ഡെപ്ത്, മാക്രോ സെൻസർ എന്നിവയും ലാവ 5Gയിൽ വരുന്നു.

ബ്ലൂടൂത്ത്, വൈഫൈ, USB ടൈപ്പ്-സി പോർട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിൽ ഉറപ്പായും പ്രതീക്ഷിക്കാം. ഇനി ഫോണിന്റെ വിലയിലേക്ക് വന്നാൽ 21,999 രൂപയാണ് വിലയെങ്കിലും എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കും 2,000 രൂപ കിഴിവ് ലഭിക്കും. അതായത്, കാർഡ് ഉപയോഗിച്ചുള്ള പർച്ചേസിങ്ങിന് 19,999 രൂപ മതി. 

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo