iQOO Z9 5G: ആമസോണിലും ഫ്ലിപ്കാർട്ടിലും രണ്ട് തരത്തിലുള്ള OFFERS, 50MP Sony IMX882 ക്യാമറ ഫോൺ ലാഭത്തിൽ വിൽക്കുന്നു
നിങ്ങളുടെ പ്രിയപ്പെട്ട iQOO Z9 5G വിലക്കുറവിൽ വിൽക്കുന്നു
Amazon, Flipkart പ്ലാറ്റ്ഫോമുകളിലാണ് ഫോണിന് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്
ഫോണിന് ആകർഷകമായ ബാങ്ക് ഓഫറും ഇൻസ്റ്റന്റ് കിഴിവും ലഭ്യമാണ്
നിങ്ങളുടെ പ്രിയപ്പെട്ട iQOO Z9 5G വിലക്കുറവിൽ വിൽക്കുന്നു. Amazon, Flipkart പ്ലാറ്റ്ഫോമുകളിലാണ് ഫോണിന് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് സൈറ്റുകളിലും വ്യത്യസ്തമായ ഓഫറുകളാണ് ഐഖൂ Z9-ന് നൽകുന്നത്.
SurveyiQOO Z9 5G ഓഫർ
20,000 രൂപയിൽ താഴെ വിലയാകുന്ന സ്മാർട്ഫോണാണ് ഐഖൂ Z9. ഫോണിന് ആകർഷകമായ ബാങ്ക് ഓഫറും ഇൻസ്റ്റന്റ് കിഴിവും ലഭ്യമാണ്. 19,999 രൂപയ്ക്കാണ് വിവോയുടെ സബ് ബ്രാൻഡായ ഐക്യൂവിന്റെ Z9 വിപണിയിലെത്തിയത്. ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 128GB സ്റ്റോറേജിന് 17,874 രൂപയിലാണ്. ആമസോണാകട്ടെ 18,499 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്.
എന്നാൽ ആമസോണിൽ നിങ്ങൾക്ക് HDFC, ICICI ബാങ്ക് കാർഡുകളിലൂടെ അധിക ഇളവ് നേടാം. ഇങ്ങനെ 1500 രൂപയുടെ കിഴിവ് ഇപ്പോൾ ലഭിക്കുന്നു. ഇങ്ങന നിങ്ങൾക്ക് സ്മാർട്ഫോൺ 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിൽ 833 രൂപയ്ക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കുന്നതാണ്. വാങ്ങാനുള്ള ലിങ്ക്.

ഫ്ലിപ്കാർട്ടിൽ 750 രൂപയാണ് ബാങ്ക് ഓഫറിലൂടെ ഇളവ് ലഭിക്കുക. HDFC കാർഡിന് 1250 വരെ ഇളവ് ലഭിച്ചേക്കും. ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയിൽ നിന് ബാങ്ക് ഓഫർ കൂടി നോക്കുമ്പോൾ 17,040 രൂപയ്ക്ക് വാങ്ങാം. ഇവിടെ നിന്നും വാങ്ങൂ…
iQOO Z9 5G സ്പെസിഫിക്കേഷൻ
ഐഖൂ Z9 5G ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. ഇതിൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസ്സാണ് നൽകിയിട്ടുള്ളത്. 6.67 ഇഞ്ച് FHD+ AMOLED 120Hz ഡിസ്‌പ്ലേ ഫോണിനുണ്ട്. 300Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റും ലഭിക്കുന്നു. ഡിടി-സ്റ്റാർ 2 പ്ലസ് ഗ്ലാസ് പ്രൊട്ടക്ഷനോടെയാണ് സ്മാർട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
ഐഖൂ Z9 ഫോൺ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിലൂടെ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS)സപ്പോർട്ടുണ്ട്. 50-മെഗാപിക്സൽ പ്രൈമറി സോണി IMX882 സെൻസറാണ് ഫോണിലുള്ളത്. 2 മെഗാപിക്സൽ സെൻസറും ഇതിനോടൊപ്പമുണ്ട്. നൈറ്റ് മോഡ്, സൂപ്പർമൂൺ, പ്രോ, ലൈവ് ഫോട്ടോ തുടങ്ങിയ ഫോട്ടോഗ്രാഫി ഫീച്ചറുകൾ ഉൾപ്പെടുന്നു. ഫോണിൽ 16 മെഗാപിക്സൽ സെൻസറാണ് ഫ്രണ്ട് ക്യാമറയിൽ നൽകിയിട്ടുള്ളത്.
Also Read: iQOO 13 5G: 51000 രൂപയ്ക്ക് 12GB റാം Flagship ഫോൺ, 50MP Sony ക്യാമറ! വിലയും വിൽപ്പനയും ഓഫറുകളും ഇതാ…
44W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററി ഫോണിലുണ്ട്. ഇത് IP54 റേറ്റിങ്ങിൽ വരുന്നു. ഫോണിൽ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും നൽകിയിരിക്കുന്നു. ഐക്യൂ Z9 5G ബ്രഷ്ഡ് ഗ്രീൻ, ഗ്രാഫീൻ ബ്ലൂ എന്നീ നിറങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile