iQOO Z10 Lite 5G: 6000mAh ബാറ്ററിയുമായി പുത്തൻ ബജറ്റ് ഫോൺ ഇന്ത്യയിലേക്ക്, ലോഞ്ച് തീയതി പുറത്ത്…

HIGHLIGHTS

ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത iQOO Z10, Z10x-ന് പിന്നാലെയാണ് ലൈറ്റ് വേർഷനും വരുന്നത്

ഫോണിന് 9,999 രൂപയാണ് വിലയാകുന്നതെന്ന് പ്രതീക്ഷിക്കുന്നു

ജൂൺ 18-ന് ഐഖൂ Z10 Lite 5G പുറത്തിറങ്ങുന്നത്

iQOO Z10 Lite 5G: 6000mAh ബാറ്ററിയുമായി പുത്തൻ ബജറ്റ് ഫോൺ ഇന്ത്യയിലേക്ക്, ലോഞ്ച് തീയതി പുറത്ത്…

iQOO Z10 Lite 5G ഇതാ ഉടൻ ഇന്ത്യൻ വിപണിയിലേക്ക് വരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത iQOO Z10, Z10x-ന് പിന്നാലെയാണ് ലൈറ്റ് വേർഷനും വരുന്നത്. 10,000 രൂപയിൽ താഴെ വിലയുള്ള 5ജി സെറ്റാണ് ഐഖൂ Z10 ലൈറ്റ് വരുന്നത്. ഇതിൽ കൂറ്റൻ ബാറ്ററിയും സ്നാപ്ഡ്രാഗൺ പ്രോസസറുമാണ് നൽകിയിട്ടുള്ളത്.

Digit.in Survey
✅ Thank you for completing the survey!

iQOO Z10 Lite 5G: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഐഖൂ Z10 ലൈറ്റ് 5ജിയിൽ 6.5 മുതൽ 6.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് അവതരിപ്പിക്കാൻ സാധ്യത. HD+ റെസല്യൂഷനും 120 ഹെർട്‌സ് റിഫ്രഷ് റേറ്റുമുള്ള സ്ക്രീനാണ് ഇതിലുള്ളത്.

iQOO Z10 Lite

മുമ്പെത്തിയ Z10, Z10എക്സിൽ മീഡിയാടെക് ഡൈമൻസിറ്റി പ്രോസസറാണ് കൊടുത്തിട്ടുള്ളത്. ഐഖു Z10 ലൈറ്റ് സ്മാർട്ഫോണിൽ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ് ആയിരിക്കും കൊടുക്കുന്നതെന്നാണ് റിപ്പോർട്ട്. റെഡ്മി 14C 5G, പോക്കോ M7 5G പോലുള്ള ഫോണുകളിൽ കണ്ടിട്ടുള്ള SoC ആണിത്.

Z10 ലൈറ്റ് 5ജിയിൽ നൽകുന്ന ബാറ്ററി 6,000 എംഎഎച്ച് ആയിരിക്കും ഉൾപ്പെടുത്തുക എന്നാണ് റിപ്പോർട്ട്. ഫോണിൽ 15W ചാർജിങ് കപ്പാസിറ്റിയായിരിക്കും നൽകുക. ഫോണിന്റെ ബോക്സിനുള്ളിൽ ഒരു ചാർജർ കൂടി നൽകുമെന്നും സൂചനയുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ആണ് സോഫ്റ്റ് വെയർ.

Z9 Lite-ന് സമാനമായ ക്യാമറ യൂണിറ്റായിരിക്കും Z10 ലൈറ്റ് സ്മാർട്ഫോണിലും അവതരിപ്പിക്കുക. അതിനാൽ ക്യാമറയിൽ വലിയ മാറ്റം Z10 ലൈറ്റിൽ പ്രതീക്ഷിക്കണ്ട. 50-മെഗാപിക്സൽ ഡ്യുവൽ-റിയർ ക്യാമറയും, സെൽഫികൾക്കായി 8-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയേക്കും.

ഐഖൂ Z10 Lite 5G: ഓഫർ

ഐഖൂ Z10 Lite 5G ഫോണിന് 9,999 രൂപയാണ് വിലയാകുന്നതെന്ന് പ്രതീക്ഷിക്കുന്നു. 10,000 രൂപയിൽ താഴെയുള്ള സ്മാർട്ഫോണുകൾ അന്വേഷിക്കുന്നവർക്ക് പെർഫോമൻസിൽ മികച്ച ഫോൺ തന്നെ ലഭിക്കും. 4GB, 6GB എന്നീ രണ്ട് റാം ഓപ്ഷനുകളിലായിരിക്കും ഫോൺ പുറത്തിറക്കുക. ഇതിൽ 128GB ബേസ് സ്റ്റോറജുള്ള ഫോണുകളുണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജൂൺ 18-ന് ഐഖൂ Z10 Lite 5G പുറത്തിറങ്ങുന്നത്. ഫോണിന്റെ കൃത്യമായ വിലയും ഫീച്ചറുകളും ജൂൺ 18-ന് അറിയാം.

Also Read: Samsung Galaxy A55 5G Discount: 50MP ക്യാമറ, 32MP സെൽഫി ക്യാമറ, 5000mAh ബാറ്ററി ഫോണിന് 40 ശതമാനം കിഴിവ്!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo