iQOO Neo 10
ഐക്യൂ ആരാധകർ ഏറെ കാത്തിരുന്ന പുതിയ ബ്ലാക്ക് ആൻഡ് വൈറ്റ് സ്മാർട്ട് ഫോണുകൾ വിൽപ്പന തുടങ്ങി. അത്യാധുനിക ഫീച്ചറുകളുമായി എത്തിയ, ഗെയിമിങ് പ്രേമികൾക്കായുള്ള iQOO Neo 10 വാങ്ങാൻ ഇതാണ് മികച്ച സമയം. 3000 രൂപ ലോഞ്ച് ഓഫറുകളോടെയാണ് Alpine White, Asphalt Black വേരിയന്റുകൾ ഇന്ത്യയിൽ വിൽക്കുന്നത്. സ്റ്റൈലിഷ് ലുക്കും കരുത്തുറ്റ പ്രകടനവും ഒത്തുചേരുന്ന ഐഖൂവിന്റെ ജനപ്രിയ മോഡലുകളാണിവ.
പ്രീമിയം ഐഖൂ ഫോണിൽ 7000mAh ബാറ്ററിയാണ് ഹൈലൈറ്റ്. 144Hz റിഫ്രഷ് റേറ്റുള്ളതിനാൽ ഗെയിമിങ്ങിൽ സുഗമമായ സ്ക്രോളിങ്ങും ഉറപ്പിക്കാം. റെഡ്, ടൈറ്റാനിയം ക്രോം നിറങ്ങളുടെ നിരയിലേക്കാണ് ഇപ്പോൾ ബ്ലാക്ക്, വൈറ്റ് എഡിഷനുകളും എത്തിയത്. സ്മാർട്ട് ഫോണുകളുടെ വിൽപ്പന, ലോഞ്ച് ഓഫറുകളും സവിശേഷതകളും അറിയാം.
ഐഖൂ നിയോ 10 30000 രൂപ റേഞ്ചിൽ വരുന്ന സ്മാർട്ട് ഫോണുകളാണ്. 8 ജിബി + 256 ജിബി സ്റ്റോറേജിലാണ് ബേസിക് വേരിയന്റ് അവതരിപ്പിച്ചത്. ഇതിന് 37,999 രൂപയാണ് വില. 12 ജിബി + 256 ജിബി മോഡലിന് 42,999 രൂപയുമാകുന്നു.
ആദ്യത്തെ സെയിൽ ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ആരംഭിച്ചു. അതുപോലെ ഐക്യൂ ഓൺലൈൻ സൈറ്റിലും, വിവോ എക്സ്ക്ലൂസീവ് സ്റ്റോറുകളും വിൽപ്പന നടക്കുന്നു. ആക്സിസ് ബാങ്ക്, എസ്ബിഐ കാർഡുകൾക്ക് 3,000 രൂപ വരെ ബാങ്ക് കിഴിവ് ലഭ്യമാണ്. ഇങ്ങനെ 8ജിബിയുടെ ഐഖൂ 34,999 രൂപയ്ക്കും 12ജിബി ഫോൺ 40,999 രൂപയ്ക്കും ലഭിക്കുന്നു. ആറ് മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓഫുകളും ലഭ്യമാണ്.
Also Read: ആമസോണിൽ കിട്ടില്ല, Zeiss സപ്പോർട്ട് 50MP+ 50MP+ 50MP Vivo 5G 23000 രൂപ ലാഭത്തിൽ ഫ്ലിപ്കാർട്ടിൽ!
പവറിൽ കേമനായതിനാൽ ആദ്യം ബാറ്ററിയിൽ നിന്ന് തന്നെ തുടങ്ങാം. പിന്നീട് ഫോണിന്റെ ഡ്യുവൽ ക്യാമറയും പൊടിയും വെള്ളവും പ്രതിരോധിക്കാനുള്ള ഡ്യൂറബിലിറ്റിയും മറ്റ് സവിശേഷതകളും പരിശോധിക്കാം.