പുതിയ iQOO Neo 10 സ്വന്തമാക്കാൻ ഇതാണ് സമയം! ബ്ലാക്ക് & വൈറ്റ് മോഡലുകൾക്ക് 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും
ഐക്യൂ ആരാധകർ ഏറെ കാത്തിരുന്ന പുതിയ ബ്ലാക്ക് ആൻഡ് വൈറ്റ് സ്മാർട്ട് ഫോണുകൾ വിൽപ്പന തുടങ്ങി. അത്യാധുനിക ഫീച്ചറുകളുമായി എത്തിയ, ഗെയിമിങ് പ്രേമികൾക്കായുള്ള iQOO Neo 10 വാങ്ങാൻ ഇതാണ് മികച്ച സമയം. 3000 രൂപ ലോഞ്ച് ഓഫറുകളോടെയാണ് Alpine White, Asphalt Black വേരിയന്റുകൾ ഇന്ത്യയിൽ വിൽക്കുന്നത്. സ്റ്റൈലിഷ് ലുക്കും കരുത്തുറ്റ പ്രകടനവും ഒത്തുചേരുന്ന ഐഖൂവിന്റെ ജനപ്രിയ മോഡലുകളാണിവ.
Surveyപ്രീമിയം ഐഖൂ ഫോണിൽ 7000mAh ബാറ്ററിയാണ് ഹൈലൈറ്റ്. 144Hz റിഫ്രഷ് റേറ്റുള്ളതിനാൽ ഗെയിമിങ്ങിൽ സുഗമമായ സ്ക്രോളിങ്ങും ഉറപ്പിക്കാം. റെഡ്, ടൈറ്റാനിയം ക്രോം നിറങ്ങളുടെ നിരയിലേക്കാണ് ഇപ്പോൾ ബ്ലാക്ക്, വൈറ്റ് എഡിഷനുകളും എത്തിയത്. സ്മാർട്ട് ഫോണുകളുടെ വിൽപ്പന, ലോഞ്ച് ഓഫറുകളും സവിശേഷതകളും അറിയാം.
iQOO Neo 10 Price India
ഐഖൂ നിയോ 10 30000 രൂപ റേഞ്ചിൽ വരുന്ന സ്മാർട്ട് ഫോണുകളാണ്. 8 ജിബി + 256 ജിബി സ്റ്റോറേജിലാണ് ബേസിക് വേരിയന്റ് അവതരിപ്പിച്ചത്. ഇതിന് 37,999 രൂപയാണ് വില. 12 ജിബി + 256 ജിബി മോഡലിന് 42,999 രൂപയുമാകുന്നു.
ആദ്യത്തെ സെയിൽ ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ആരംഭിച്ചു. അതുപോലെ ഐക്യൂ ഓൺലൈൻ സൈറ്റിലും, വിവോ എക്സ്ക്ലൂസീവ് സ്റ്റോറുകളും വിൽപ്പന നടക്കുന്നു. ആക്സിസ് ബാങ്ക്, എസ്ബിഐ കാർഡുകൾക്ക് 3,000 രൂപ വരെ ബാങ്ക് കിഴിവ് ലഭ്യമാണ്. ഇങ്ങനെ 8ജിബിയുടെ ഐഖൂ 34,999 രൂപയ്ക്കും 12ജിബി ഫോൺ 40,999 രൂപയ്ക്കും ലഭിക്കുന്നു. ആറ് മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓഫുകളും ലഭ്യമാണ്.
Also Read: ആമസോണിൽ കിട്ടില്ല, Zeiss സപ്പോർട്ട് 50MP+ 50MP+ 50MP Vivo 5G 23000 രൂപ ലാഭത്തിൽ ഫ്ലിപ്കാർട്ടിൽ!
ഐഖൂ നിയോ 10 ഫീച്ചറുകൾ
പവറിൽ കേമനായതിനാൽ ആദ്യം ബാറ്ററിയിൽ നിന്ന് തന്നെ തുടങ്ങാം. പിന്നീട് ഫോണിന്റെ ഡ്യുവൽ ക്യാമറയും പൊടിയും വെള്ളവും പ്രതിരോധിക്കാനുള്ള ഡ്യൂറബിലിറ്റിയും മറ്റ് സവിശേഷതകളും പരിശോധിക്കാം.
- ബാറ്ററി: 7000mAh ബാറ്ററിയിലാണ് പുതിയ എഡിഷനുകളും അവതരിപ്പിച്ചത്. ഇതിന് 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്.
- പിൻ ക്യാമറ: സോണി IMX882 ന്റെ 50MP പ്രൈമറി ക്യാമറയുണ്ട്. OIS, LED ഫ്ലാഷ് സപ്പോർട്ട് ചെയ്യുന്നു. GC08A3-WA1XA സെൻസറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഇതിലുണ്ട്. 4K വരെ 60 fps വീഡിയോ റെക്കോർഡിംഗ് ഐഖൂ നിയോ 10 പിന്തുണയ്ക്കുന്നു.
- ഫ്രണ്ട് ക്യാമറ: ഈ ഐഖൂവിൽ 32MP ഫ്രണ്ട് ക്യാമറയും വരുന്നു. 4K വരെ 60 fps വീഡിയോ റെക്കോർഡിംഗ് കപ്പാസിറ്റിയുള്ളതാണ്.
- ഡിസ്പ്ലേ: 6.78-ഇഞ്ച് വലിപ്പമുള്ള സ്മാർട്ട് ഫോണാണ് ഐഖൂ നിയോ 10. സുഗമമായ സ്ക്രോളിങ്ങിനായി 144Hz റിഫ്രഷ് റേറ്റ് വരുന്നു. ഈ സ്ക്രീനിൽ 1.5K AMOLED ടെക്നോളജിയാണ് ഉപയോഗിച്ചിട്ടുള്ളത്. 360Hz ടച്ച് സാമ്പിൾ റേറ്റും, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്സും ഇതിനുണ്ട്. HDR10+, 4320Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, MEMC ഫീച്ചറുകൾ ഐഖൂ ഈ ഡിസ്പ്ലേയിൽ അവതരിപ്പിച്ചിരിക്കുന്നു.
- പ്രോസസർ: ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് അഡ്രിനോ 825 ജിപിയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
- ഡ്യൂറബിലിറ്റി: പൊടിയും സ്പ്ലാഷും ചെറുക്കുന്നതിനാൽ, പ്രീമിയം സ്മാർട്ട് ഫോണിന് IP65 റേറ്റിങ്ങുണ്ട്.
- കണക്റ്റിവിറ്റി: 5G SA/NSA, NFC, ഡ്യുവൽ 4G VoLTE കണക്റ്റിവിറ്റികൾ ഇതിൽ വരുന്നു. വൈ-ഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5 പോലുള്ള വയർലെസ് സപ്പോർട്ടുമുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile