First Sale Live: 3000 രൂപ വിലക്കിഴിവിൽ iQOO പുതിയ പ്രീമിയം ഫോൺ വാങ്ങാം, ഓഫർ പരിമിതകാലത്തേക്ക് മാത്രം

First Sale Live: 3000 രൂപ വിലക്കിഴിവിൽ iQOO പുതിയ പ്രീമിയം ഫോൺ വാങ്ങാം, ഓഫർ പരിമിതകാലത്തേക്ക് മാത്രം
HIGHLIGHTS

iQOO Neo 9 Pro First Sale ഇതാ തുടങ്ങി

ഫോണിന്റെ 256ജിബി സ്റ്റോറേജിന്റെ വിൽപ്പനയാണ് ഇന്ന് നടക്കുന്നത്

Amazon വഴിയാണ് ഐക്യൂ നിയോ 9 പ്രോ വിൽപ്പന നടക്കുന്ന

പ്രീമിയം ഫോണുകളിലേക്ക് ഏറ്റവും പുതിയതായി വന്നിരിക്കുന്നത് iQOO Neo 9 Pro. ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളിൽ ജനപ്രിയത നേടാൻ ഇതിന് സാധിക്കും. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഫോണിന്റെ First Sale ഇതാ തുടങ്ങി. ഓൺലൈൻ സൈറ്റുകളിൽ നിന്ന് ഫോൺ ഓഫറുകളിൽ ആദ്യമേ സ്വന്തമാക്കാം.

iQOO Neo 9 Pro ആദ്യ വിൽപ്പന

Amazon വഴിയാണ് ഐക്യൂ നിയോ 9 പ്രോ വിൽപ്പന നടക്കുന്നത്. 35000 രൂപ റേഞ്ചിൽ വാങ്ങാവുന്ന പ്രീമിയം മിഡ് റേഞ്ച് ഫോണാണിത്. ഫോണിന്റെ 256ജിബി സ്റ്റോറേജിന്റെ വിൽപ്പനയാണ് ഇന്ന്. ഏറ്റവും കുറഞ്ഞ വേരിയന്റിന്റെ ആദ്യ വിൽപ്പന മാർച്ച് മാസത്തിലായിരിക്കും.

iQOO Neo 9 Pro Price in India
iQOO Neo 9 Pro സെയിൽ തുടങ്ങി

iQOO Neo 9 Pro ഓഫറുകൾ

3 സ്റ്റോറേജുകളിലാണ് ഐക്യൂ നിയോ 9 പ്രോ എത്തിയത്. ഇതിൽ 8GB + 128GB സ്റ്റോറേജിന് 35,999 രൂപയാണ് വില. 8GB + 256GB വേരിയന്റിന് 37,999 രൂപ വില വരുന്നത്. ആദ്യ സെയിലിൽ 36,999 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്.
12GB + 256GB സ്റ്റോറേജ് ഫോണിന് 39,999 രൂപയാണ് വില. പക്ഷേ ആമസോണിൽ ലിമിറ്റഡ് ടൈം ഡീലായി 38,999 രൂപയ്ക്ക് വാങ്ങാം.

ഇതിൽ 256GB സ്റ്റോറേജുള്ള ഐക്യൂ ഫോണുകളാണ് സെയിലിലുള്ളത്. 8GB ഫോണിന്റെയും, 12GB ഫോണിന്റെയും വിൽപ്പനയാണ് ഇപ്പോൾ തുടങ്ങിയത്. ഫിയറി റെഡ്, കോൺക്വറർ ബ്ലാക്ക് നിറങ്ങളിൽ ഫോണുകൾ ലഭിക്കും. ഓഫറിൽ വാങ്ങാം, 8GB ഐക്യൂ

iQOO Neo 9 Pro
iQOO Neo 9 Pro ക്യാമറ

ആമസോൺ ബാങ് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും അനുവദിച്ചിരിക്കുന്നു. HDFC, ICICI ബാങ്കുകൾക്ക് വിലക്കിഴിവുണ്ട്. 2,000 രൂപയാണ് ബാങ്ക് ഓഫറിലൂടെ വിലക്കിഴിവ് ലഭിക്കുന്നത്. അങ്ങനെയെങ്കിൽ 8ജിബി ഐക്യൂ 34,999 രൂപയാകും. 12ജിബി സ്റ്റോറേജിന് 36,999 രൂപയും വില വരുന്നു. ഇങ്ങനെ ഓരോ ഫോണിനും ആമസോണിൽ മൊത്തം 3000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. ഓഫറിൽ വാങ്ങാം, 12GB ഐക്യൂ

ഈ രണ്ട് ഫോണുകൾക്കും എക്സ്ചേഞ്ച് കിഴിവ് നൽകുന്നുണ്ട്. നോ-കോസ്റ്റ് EMI ഓഫറുകളും ഇപ്പോൾ ലഭ്യമാണ്.

ഫോണിന്റെ പ്രത്യേകത ഇവ…

ഐക്യൂ നിയോ 9 പ്രോയുടെ ഹൃദയം ഏറ്റവും പുതിയ പ്രോസസറാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മൾട്ടിടാസ്‌കിങ്ങിനും ഹാർഡ്‌കോർ ഗെയിമിങ്ങിനും ഇത് ഉപകാരം ചെയ്യും.

6.78-ഇഞ്ച് 1.5K LTPO AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 144Hz റീഫ്രെഷ് റേറ്റുണ്ട്. 1500 നിറ്റ്സ് ബ്രൈറ്റ്നെസ് ഡിസ്പ്ലേയ്ക്കുണ്ട്. ഇതിലെ വെറ്റ് ഹാൻഡ് ടച്ച് ടെക്നോളജിയും പ്രധാനപ്പെട്ട ഫീച്ചറാണ്.

5160mAh ബാറ്ററിയാണ് ഐക്യൂ തങ്ങളുടെ നിയോ എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ഫോണിന് 120W ഫാസ്റ്റ് ചാർജിങ് ഫീച്ചറുമുണ്ട്.

READ MORE: ലോഞ്ചിന് മുന്നേ വില അറിഞ്ഞു! Samsung Galaxy F15 5G ഒരു Perfect ബജറ്റ് ഫോൺ തന്നെ

മാന്യമായ ക്യാമറ പെർഫോമൻസ്

ട്രിപ്പിൾ ക്യാമറയുള്ള മിഡ് റേഞ്ച് ഫോണാണിത്. 50MP IMX920 സെൻസറാണ് ഐക്യൂ നിയോ 9 പ്രോയിലുള്ളത്. എന്നാൽ ഏറ്റവും മികച്ച ക്യാമറ ഫോണാണെന്ന് പറയാനാകില്ല. മാന്യമായ പെർഫോമൻസ് നൽകുന്ന സ്മാർട്ഫോണാണിത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo