സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ,120W ഫാസ്റ്റ് ചാർജിങ്ങിൽ IQOO 7 പുറത്തിറക്കി

Anoop Krishnan മുഖേനെ | പ്രസിദ്ധീകരിച്ചു 13 Jan 2021 12:21 IST
HIGHLIGHTS
  • IQOO 7 സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

  • SNAPDRAGON 888 പ്രോസ്സസറുകളിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത്

  • കൂടാതെ 120W ഫാസ്റ്റ് ചാർജിംഗും ഇത് കാഴ്ചവെക്കുന്നുണ്ട്

സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ,120W ഫാസ്റ്റ് ചാർജിങ്ങിൽ IQOO 7 പുറത്തിറക്കി
സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറിൽ,120W ഫാസ്റ്റ് ചാർജിങ്ങിൽ IQOO 7 പുറത്തിറക്കി

IQOO 7 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .മികച്ച സവിശേഷതകൾ ഉള്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഇപ്പോൾ IQOO 7 എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .SNAPDRAGON 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 120HZ  റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .IQOO 7 സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

IQOO 7-പ്രധാന സവിശേഷതകൾ 

iQOO 7 specifications and pricing

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62 ഇഞ്ചിന്റെ  Full HD+ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയിൽ എടുത്തുപറയേണ്ടത് ഇതിന്റെ റിഫ്രഷ് റേറ്റ് ആണ് .120Hz ഹൈ റിഫ്രഷ് റേറ്റ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ HDR10+ സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

പ്രോസ്സസറുകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ പ്രോസ്സസറുകളിൽ ഒന്നാണ് Qualcomm Snapdragon 888.കൂടാതെ Android 11ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ iQOO 7 സ്മാർട്ട് ഫോണുകൾക്ക് മൂന്ന് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറകൾ + 13 മെഗാപിക്സൽ (portrait camera with 2x optical zoom ) പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .കൂടാതെ 4K UHD റെക്കോർഡിങ് ചെയ്യുവാനും സാധിക്കുന്നതാണ് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു . 

കൂടാതെ 4,000mAhന്റെ (supports 120W fast charging ) ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ iQOO 7 ഫോണുകളുടെ ബേസ് വേരിയന്റുകൾ ആയ 8ജിബി റാം മോഡലുകൾക്ക്  CNY 3,798 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 43000 അടുത്താണ് വില ആരംഭിക്കുന്നത് .12 ജിബിയുടെ റാം വേരിയന്റുകൾക്ക് CNY 4,198 രൂപയും ആണ് വില വരുന്നത് .

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

iQOO 5 5G Key Specs, Price and Launch Date

Key Specs

  • Screen Size Screen Size
    6.56" (1080 x 2376)
  • Camera Camera
    50 + 13 + 13 + 8 | 16 MP
  • Memory Memory
    128 GB/8 GB
  • Battery Battery
    4500 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

WEB TITLE

IQOO 7 WITH SNAPDRAGON 888, 120HZ REFRESH RATE AND 120W FAST CHARGING OFFICIALLY LAUNCHED

Advertisements

ട്രെൻഡിങ് ആർട്ടിക്കിൾ

Advertisements

ഏറ്റവും പുതിയ ആർട്ടിക്കിൾ വ്യൂ ഓൾ

Advertisements

VISUAL STORY വ്യൂ ഓൾ