iQOO 13 Green വേരിയന്റ് എത്തി, 54999 രൂപയ്ക്ക് ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റ് കിടിലൻ ഡിസൈനിൽ…
ട്രിപ്പിൾ റിയർ ക്യാമറയുള്ള ഫോണാണ് ഐഖൂ 13 എന്ന ഫ്ലാഗ്ഷിപ്പ്
ഇതിൽ സ്നാപ്ഡ്രാഗൺ 8 Elite ചിപ്സെറ്റാണ് കൊടുത്തിട്ടുള്ളത്
ലെജൻഡ്, നാർഡോ ഗ്രേ കളറുകളിലായിരുന്നു ഇതുവരെ വിപണിയിലുണ്ടായിരുന്നത്
ഇന്ത്യയിൽ iQOO 13 Green വേരിയന്റ് പുറത്തിറങ്ങി. ഇതുവരെ ഐഖൂ 13 സ്മാർട്ഫോൺ ലെജൻഡ്, നാർഡോ ഗ്രേ കളറുകളിലായിരുന്നു വിപണിയിലുണ്ടായിരുന്നത്. ഇനിമുതൽ Ace Green കളറിലും ഫോൺ ലഭ്യമാകും.
iQOO 13 Green വേരിയന്റ് സ്പെഷ്യൽ ഫോൺ പ്രത്യേകതകൾ
6.78 ഇഞ്ച് Q10 2K AMOLED പാനലാണ് ഐഖൂ 13 ഗ്രീൻ വേരിയന്റിലുള്ളത്. 144Hz റിഫ്രഷ് റേറ്റും 4,500 nits പീക്ക് ബ്രൈറ്റ്‌നസുമുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ സ്നാപ്ഡ്രാഗൺ 8 Elite ചിപ്സെറ്റാണ് കൊടുത്തിട്ടുള്ളത്.
16GB വരെ റാമും 512GB സ്റ്റോറേജും ഫോൺ സപ്പോർട്ട് ചെയ്യുന്നു. 7000mm² VC കൂളിംഗ് സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു.
ട്രിപ്പിൾ റിയർ ക്യാമറയുള്ള ഫോണാണ് ഐഖൂ 13 എന്ന ഫ്ലാഗ്ഷിപ്പ്. 50MP IMX921 മെയിൻ സെൻസറുണ്ട്. 50MP IMX816 ടെലിഫോട്ടോ ക്യാമറയും, 50MP അൾട്രാവൈഡ് ക്യാമറയും ഇതിലുണ്ട്. AI ഫോട്ടോ എൻഹാൻസർ, ഇൻസ്റ്റന്റ് ടെക്സ്റ്റ്, ലൈവ് കോൾ ട്രാൻസ്ലേറ്റ്, ലൈവ് ട്രാൻസ്ക്രൈബ് തുടങ്ങിയ AI ഫീച്ചറുകളും സ്മാർട്ഫോണിലുണ്ട്.
120W ഫാസ്റ്റ് ചാർജിങ്ങിനെ ഐഖൂ ഫ്ലാഗ്ഷിപ്പ് സപ്പോർട്ട് ചെയ്യുന്നു. ഇതിൽ പവർഫുൾ 6,000 mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. Funtouch OS 15 ആണ് സോഫ്റ്റ് വെയർ. ഇതിന് 4 വർഷത്തെ ആൻഡ്രോയിഡ് വേർഷനും, 5 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.
ഐഖൂ 13 Ace Green വേരിയന്റ് വില
രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് ഐഖൂ 13 ഏസ് ഗ്രീനിലുള്ളത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ളതാണ് ബേസിക് മോഡൽ. ഇതിന് 54,999 രൂപയാകും. 16 ജിബി + 512 ജിബി മോഡലിന് 59,999 രൂപയാകും.
ജൂലൈ 12 ന് അർധരാത്രി മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ആമസോൺ ഇന്ത്യയിലും ഐക്യുഒ ഇ-സ്റ്റോറിലും ഫോൺ പർച്ചേസിന് ലഭ്യമാകും. ആമസോണിലെ പ്രൈം ഡേ സെയിൽ പ്രമാണിച്ചാണ് ഐഖൂ 13 ഗ്രീൻ വേരിയന്റും വിൽപ്പന നടത്തുന്നത്.
തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ വഴി നിങ്ങൾക്ക് 2,000 രൂപ അധിക കിഴിവ് ലഭിക്കും. ഇങ്ങനെ ആദ്യ വിൽപ്പനയിൽ 256ജിബി സ്റ്റോറേജുള്ള ഐഖൂ സ്മാർട്ഫോൺ 51999 രൂപയ്ക്ക് വാങ്ങാനാകും.
Also Read: iPhone 17 Pro Launch: 48MP ടെലിഫോട്ടോ ലെൻസുമായി പുതിയ ഐഫോണുകൾ താമസിക്കാതെ എത്തും, ഇന്ത്യയിലെ വില!
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile