iQOO 5G Offer: Amazon ഫെസ്റ്റിവലിലെ Ultra പ്രീമിയം ഡിസ്കൗണ്ട് ഇതാണ്…
iQOO 12 ആകർഷകമായ വിലക്കിഴിവിൽ വാങ്ങാം
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഐക്യൂ 12-നാണ് കിഴിവ്
ആകർഷകമായ ബാങ്ക് ഓഫറുകളും ആമസോൺ അനുവദിച്ചിട്ടുണ്ട്
iQOO ആരാധകർക്ക് ഇതാ ഒരു അടിപൊളി ഓഫർ വാർത്ത. Amazon Great Freedom Festival ആകർഷകമായ വിലക്കിഴിവ് നൽകുന്നു. ഏറ്റവും പുതിയ ആൻഡ്രോയിഡ് പ്രീമിയം സ്മാർട്ട്‌ഫോണാണ് ഐക്യൂ 12. ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ ഫോണിനിപ്പോൾ വമ്പൻ ഓഫർ ലഭിക്കുന്നു.
SurveyiQOO ഫോണിന് കിടിലൻ ഓഫർ
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഐക്യൂ 12-നാണ് കിഴിവ്. 59,999 രൂപ വിലയുള്ള ഫോണിന് 12 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കുന്നു. ഇതുകൂടാതെ ആകർഷകമായ ബാങ്ക് ഓഫറുകളും ആമസോൺ അനുവദിച്ചിട്ടുണ്ട്. ഓഫറിനെ കുറിച്ചുള്ള ആകാംക്ഷ അവിടെ നിൽക്കട്ട. ആദ്യം ഐക്യൂ 12-നെ പരിചയപ്പെടാം.

iQOO 12 5G ഫീച്ചറുകൾ
6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 144Hz റീഫ്രഷ് റേറ്റും 3000 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. 4nm പ്രോസസ്സിൽ നിർമിച്ച പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൾട്ടി-ടാസ്കിങ്ങ് പെർഫോമൻസ് തരുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 SoC ആണ്.
ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ പ്രീമിയം സ്മാർട്ഫോണിലുള്ളത്. f/1.7 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ വൈഡ് ക്യാമറയുണ്ട്. f/2.6 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുമുണ്ട്. കൂടാതെ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും നൽകിയിരിക്കുന്നു. സെൽഫികൾക്കായി ഫോണിൽ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
Read More: Cheapest Price Now: Samsung ഗാലക്സി S21 FE ഏറ്റവും വിലക്കുറവിൽ! ഒപ്പം SBI ഓഫറും
ഇത് ഫൺടച്ച് OS 14 അടിസ്ഥാനമാക്കി ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു. 5000mAh ബാറ്ററിയാണ് സ്മാർട്ഫോണിലുള്ളത്. ഇത് 120W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ക്യാമറയിലും ബാറ്ററിയിലും പകരം വയ്ക്കാനാകാത്ത പെർഫോമൻസ് ഫോൺ ഉറപ്പാക്കുന്നു.
ആമസോൺ ഓഫർ ഇങ്ങനെ…
ഐക്യൂ 12 നിങ്ങൾക്കായി 52,998 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 59,999 രൂപ വില വരുന്ന ഫോണിന് ഫെസ്റ്റിവൽ സെയിലിലാണ് ഓഫർ. ഇതിന് പുറമെ 2250 രൂപയുടെ ബാങ്ക് കിഴിവും കിട്ടും.
SBI ക്രെഡിറ്റ് കാർഡിലൂടെയാണ് ഈ ഇളവ് നേടാനാകുക. ഇങ്ങനെ 12GB+256GB സ്റ്റോറേജ് ഫോൺ 50,000 രൂപയ്ക്ക് താഴെ വാങ്ങാം. ഐക്യൂ 12 5G പർച്ചേസിനുള്ള ആമസോൺ ലിങ്ക്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile