Cheapest Price Now: Samsung ഗാലക്സി S21 FE ഏറ്റവും വിലക്കുറവിൽ! ഒപ്പം SBI ഓഫറും

HIGHLIGHTS

Samsung Galaxy S21 FE നിങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ വാങ്ങാം

OnePlus 11R-ന് എതിരാളിയായാണ് സാംസങ് ഈ മോഡൽ അവതരിപ്പിച്ചത്

25,999 രൂപയായി ഫോണിന്റെ വില കുറച്ചിട്ടുണ്ട്

Cheapest Price Now: Samsung ഗാലക്സി S21 FE ഏറ്റവും വിലക്കുറവിൽ! ഒപ്പം SBI ഓഫറും

Samsung Galaxy S21 FE നിങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ വാങ്ങാം. സ്നാപ്ഡ്രാഗൺ 888 പ്രോസസറും 32MP സെൽഫി ക്യാമറയുമുള്ള സ്മാർട്ഫോണാണിത്. OnePlus 11R-ന് എതിരാളിയായാണ് സാംസങ് ഈ മോഡൽ അവതരിപ്പിച്ചത്. ലോഞ്ച് സമയത്ത് ഫോണിന് 74,999 രൂപ വിലയുണ്ടായിരുന്നു.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy ഓഫറിൽ

2024-ൽ ഗാലക്സി എസ്21 FE 29,999 രൂപ റേഞ്ചിൽ വിൽക്കുന്നു. എന്നാൽ ഇതിലും വിലക്കുറവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 25,999 രൂപയായി ഫോണിന്റെ വില കുറച്ചിട്ടുണ്ട്. ഇതുകൂടാതെ 1000 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കുന്നു.

buy samsung galaxy s21 fe at chepest price with instant discount and sbi offer

Samsung Galaxy S21 FE സ്പെസിഫിക്കേഷൻ

6.4 ഇഞ്ച് ഡൈനാമിക് AMOLED ഡിസ്പ്ലേയുള്ള ഫോണാണിത്. സ്ക്രീനിന് 2X 120Hz റീഫ്രഷ് റേറ്റുണ്ട്. ഇതിൽ ആൻഡ്രോയിഡ് 13 സോഫ്റ്റ് വെയറാണുള്ളത്. ഫോണിൽ 4,500mAh ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിൽ സ്നാപ്ഡ്രാഗൺ 888 പ്രോസസറും നൽകിയിട്ടുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ് ഫോണിൽ നൽകിയിട്ടുള്ളത്. 12MP + 12MP + 8MP ചേർന്നതാണ് ക്യാമറ യൂണിറ്റ്. 32MP സെൽഫി ഷൂട്ടറും സാംസങ് ഗാലക്സി S21 FE-യിലുണ്ട്. IP68 റേറ്റിങ്ങുള്ള മുൻനിര സ്മാർട് ഫോണാണിത്. ഫോൺ സ്ക്രീനിന് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്.

Amazon Offer വിശദമായി…

ആമസോണിൽ Great Freedom Festival ആരംഭിച്ചിരിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രമാണിച്ച് എല്ലാ വർഷവും ആമസോൺ സെയിൽ സംഘടിപ്പിക്കുന്നു. ഇത്തവണത്തെ സെയിൽ മാമാങ്കത്തിലാണ് S21 FE ഓഫറിൽ വിൽക്കുന്നത്.

Also Read: Redmi Note 13 സീരിസുകൾക്ക് നല്ല Offer പറഞ്ഞുതരട്ടെ! ഇൻസ്റ്റന്റ് Discount കൂടാതെ ബാങ്ക് കിഴിവും

എസ്ബിഐ ബാങ്ക് ഓഫർ കൂടി ചേർത്ത് 24,999 രൂപയ്ക്ക് ഫോൺ വാങ്ങാം. എസ്ബിഐ ക്രെഡിറ്റ് കാർഡുള്ളവർക്കാണ് 1000 രൂപയുടെ കിഴിവെന്നച് ശ്രദ്ധിക്കുക. 8GB+256GB സ്റ്റോറേജുള്ള ഗ്രാഫൈറ്റ് കളറിലെ ഫോണിനാണ് ഓഫർ. ലാവെൻഡർ കളർ വേരിയന്റിനും ഇതേ ഓഫർ ലഭ്യമാണ്. എക്സ്ചേഞ്ച് ബോണസ് ഓഫറുകളില്ല. ഗാലക്സി S21 FE ഓഫറിൽ വാങ്ങാനുള്ള, ആമസോൺ ലിങ്ക്.

buy samsung galaxy s21 fe at chepest price with instant discount and sbi offer

മറ്റ് സാംസങ് ഓഫറുകൾ

Samsung Galaxy M35, M34 ഡിവൈസുകൾക്കും ഓഫറുണ്ട്. അതും പ്രൈം അംഗങ്ങൾക്ക് ഒറ്റ ദിവസത്തിൽ ഫോൺ ഡെലിവറിയായി കിട്ടും. സാംസങ് ഗാലക്സി M35 19,999 രൂപയ്ക്ക് വാങ്ങാം. ആമസോൺ ലിങ്ക്. Samsung Galaxy M34-ന്റെ വില ആമസോൺ 12,999 രൂപയാക്കി. വാങ്ങാനുള്ള ലിങ്ക്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo