iPhone 17 Series: 3 മാസം കഴിഞ്ഞാൽ iPhone17, പ്രോ മാക്സ് എത്തും, ഫീച്ചറുകളും ഇന്ത്യ- USA, ദുബായിലെ വിലയും
ഐഫോൺ 17 ലൈനപ്പിനെ കുറിച്ചുള്ള വാർത്തകൾ ഇതിനകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു
എന്തായാലും 3 മാസങ്ങൾക്കുള്ളിൽ ഐഫോൺ 17 സീരീസിങ്ങെത്തും
ഈ വർഷം ഐഫോൺ നിരയിൽ നാല് പുതിയ മോഡലുകൾ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ
iPhone 17 Series: ആപ്പിളിന്റെ വരാനിരിക്കുന്ന പുത്തൻ സ്മാർട്ഫോണാണ് ഐഫോൺ 17. ഐഫോൺ 17, പ്രോ മോഡലും 17 പ്രോ മാക്സുമാണ് സീരീസിലുള്ളത്. പോരാഞ്ഞിട്ട് സാംസങ്ങിന്റെ S25 Edge-നെ തകർക്കാനായി ഒരു സ്ലിം എഡിഷനും വരുന്നുണ്ട്. ഈ സ്ലിം സ്മാർട്ഫോൺ ഐഫോൺ 17 എയർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
SurveyiPhone 17 Series: 3 മാസത്തിനുള്ളിൽ ലോഞ്ച്
ഐഫോൺ 17 ലൈനപ്പിനെ കുറിച്ചുള്ള വാർത്തകൾ ഇതിനകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു. ഇന്ത്യയിൽ ആപ്പിൾ കൂടുതൽ ഐഫോൺ യൂണിറ്റുകളിലേക്ക് പദ്ധതിയിടുന്നതിന് ഇടയിൽ ട്രംപിന്റെ ഒരു ഇടപെടലും വന്നിരിക്കുന്നു. ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് വലിയ താൽപ്പര്യമില്ല. എന്നാലും ടിം കുക്കും കൂട്ടരും ഐഫോൺ ഇന്ത്യ ബന്ധം ഉപേക്ഷിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

എന്തായാലും 3 മാസങ്ങൾക്കുള്ളിൽ ഐഫോൺ 17 സീരീസിങ്ങെത്തും. ഡിസൈനിൽ ഐഫോൺ 17 ഫോണുകളിൽ കാര്യമായ മാറ്റം സംഭവിച്ചേക്കും. മികച്ച ഹാർഡ്‌വെയറും മറ്റുമായിരിക്കും ഫോണിലുണ്ടാകുക.
iPhone 17 ഡിസ്പ്ലേ എങ്ങനെയായിരിക്കും?
ഈ വർഷം ഐഫോൺ നിരയിൽ നാല് പുതിയ മോഡലുകൾ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. വളരെ ഒതുക്കമുള്ളതും വളരെ നേർത്തതുമായ ഡിസൈനിൽ ഐഫോൺ 17 എയറും വരുന്നുണ്ട്.
ഐഫോൺ 17 സീരീസിലെ 4 മോഡലുകളിലും 120Hz LTPO OLED ഡിസ്‌പ്ലേ ആയിരിക്കുമുള്ളത്. ഇത് ആപ്പിൾ പ്രോ മോഡലുകളിൽ മാത്രമായിരുന്നു കൊടുത്തിരുന്നത്. സാംസങ്, എൽജി എന്നിവയ്‌ക്കൊപ്പം ഡിസ്‌പ്ലേ നൽകാൻ ഇത്തവണ ചൈനീസ് പാനൽ നിർമ്മാതാക്കളായ BOE-യും ചേർന്നേക്കും.
Upcoming iPhone: പ്രോസസർ
ഐഫോൺ 17, ഐഫോൺ 17 എയർ എന്നിവയിൽ A19 ചിപ്പ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ. പ്രോ മോഡലുകളിൽ A19 പ്രോ ചിപ്‌സെറ്റ് ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴുള്ള 8ജിബിയേക്കാൾ നാല് മോഡലുകളിലെ മൂന്നെണ്ണത്തിലെങ്കിലും 12ജിബി സ്റ്റോറേജുണ്ടായിരിക്കും. ഐഫോൺ 17 എയറിലുൾപ്പെടെ ഇൻ-ഹൗസ് 5 ജി മോഡം അവതരിപ്പിക്കാനും സാധ്യതയുണ്ട്.
ബാറ്ററി, ചാർജിങ്ങിൽ അപ്ഗ്രേഡുകൾ എന്തെല്ലാം?
ഐഫോൺ 17 സ്മാർട്ഫോണിലെ ബാറ്ററി കപ്പാസിറ്റിയെ കുറിച്ച് ഏതാനും സൂചനകളുണ്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 17 എയറിന് 3,000mAh നും 4,000mAh നും ഇടയിൽ ബാറ്ററി ഉണ്ടാകുമെന്നാണ്.
മറ്റ് മോഡലുകളുടെ ബാറ്ററി കപ്പാസിറ്റി വ്യക്തമല്ല. എന്നാലും പ്രോ മോഡലുകളിൽ റിവേഴ്‌സ് വയർലെസ് ചാർജിങ് പ്രതീക്ഷിക്കാം. എല്ലാ മോഡലുകളിലും വയർഡ് ചാർജിംഗ് 35W വരെ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
iPhone 17 India, USA, ദുബായ് വില?
ഇന്ത്യയിൽ ഐഫോൺ 17 സീരീസ് ഏകദേശം 89,900 രൂപ മുതലായിരിക്കും വിലയാകുക. പ്രോ മോഡലുകൾ ഒരുപക്ഷേ 1,64,900 വരെ വില എത്തിയേക്കും. യുഎസ്എയിൽ അടിസ്ഥാന മോഡലുകളുടെ വില $899 മുതൽ ആരംഭിക്കുമെന്നാണ് സൂചന. ദുബായിൽ ഏകദേശം AED 3,799 ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
Read More: തുടരും!!! അടുത്ത വർഷം മുതൽ Samsung Galaxy S26 Plus പ്രതീക്ഷിക്കണ്ട, S26 Edge സീറ്റ് പിടിക്കുമോ?
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile