iPhone 16 Sale: പുതിയ ഐഫോൺ 5000 രൂപ ഡിസ്കൗണ്ടോടെ വാങ്ങാം, പർച്ചേസ് സൈറ്റുകളും വില വിവരങ്ങളും അറിയാം…

HIGHLIGHTS

ഇന്ത്യയിൽ iPhone 16 Sale ആരംഭിക്കുന്നു

മൊത്തം നാല് മോഡലുകളാണ് ഐഫോൺ 16 സീരീസിലുള്ളത്

ഓൺലൈനിലൂടെയും ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും പർച്ചേസ് സാധ്യമാണ്

iPhone 16 Sale: പുതിയ ഐഫോൺ 5000 രൂപ ഡിസ്കൗണ്ടോടെ വാങ്ങാം, പർച്ചേസ് സൈറ്റുകളും വില വിവരങ്ങളും അറിയാം…

ഇന്ത്യയിൽ iPhone 16 Sale ആരംഭിക്കുന്നു. ആപ്പിൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ഐഫോൺ 16 ആദ്യ സെയിലാണ് ഇന്ന്. സെപ്തംബർ 20 മുതൽ രാവിലെ 8 മണി മുതലാണ് വിൽപ്പന ആരംഭിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

2024 ആപ്പിൾ ഗ്ലോടൈം ഇവന്റിലാണ് ഐഫോൺ 16 സീരീസ് അവതരിപ്പിച്ചത്. മൊത്തം നാല് മോഡലുകളാണ് ഐഫോൺ 16 സീരീസിലുള്ളത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണവ.

iPhone 16 Sale

iPhone 16 Sale: പുതിയ ഐഫോൺ 5000 രൂപ ഡിസ്കൗണ്ടോടെ വാങ്ങാം, പർച്ചേസ് സൈറ്റുകളും വില വിവരങ്ങളും അറിയാം...

ആകർഷകമായ ഓഫറുകളിൽ ഫോൺ പർച്ചേസ് ചെയ്യാം. ഓൺലൈനിലൂടെയും ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും പർച്ചേസ് സാധ്യമാണ്. ആകർഷകമായ ബാങ്ക് ഓഫറും ഐഫോൺ 16 സീരീസിന് ലഭിക്കും.

അമേരിക്കൻ എക്സ്പ്രസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡുകളിലൂടെ ഓഫർ നേടാം. ഇങ്ങനെ 5000 രൂപ വരെ തൽക്ഷണ കിഴിവ് നേടാം. മിക്ക ബാങ്കുകളും നോ-കോസ്റ്റ് EMI പ്ലാനുകൾ ലഭിക്കും. 3 മാസം മുതൽ 6 മാസത്തേക്ക് ഇഎംഐ ഓഫർ ലഭിക്കുന്നതാണ്.

iPhone 16 സീരീസ്

ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയാണ് ബേസിക് മോഡലുകൾ. 5 കളർ ഓപ്ഷനുകൾ ഫോണിനുണ്ട്. ബ്ലാക്ക്, വൈറ്റ്, പിങ്ക്, അൾട്രാമറൈൻ, ടീൽ നിറങ്ങളിൽ ഇവ ലഭ്യമാണ്. ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് ഫോണുകൾ 4 കളറുകളിലുണ്ട്. ബ്ലാക്ക് ടൈറ്റാനിയം, ഡിസെർട്ട് ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം നിറങ്ങളിൽ ഇവ ലഭ്യമാണ്.

ആപ്പിൾ ഐഫോൺ 16 വിൽപ്പന എവിടെ?

ഐഫോൺ 16 സീരീസ് വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വിൽക്കുന്നു. ഔദ്യോഗിക ആപ്പിൾ സ്റ്റോർ വെബ്സൈറ്റ്, ആപ്പിൾ ഫിസിക്കൽ സ്റ്റോറുകളിലും ഫോൺ ലഭ്യമായിരിക്കും. കൂടാതെ ആപ്പിളിന്റെ അംഗീകൃത ആപ്പിൾ റീട്ടെയിലർമാരിലൂടെയും പർച്ചേസ് നടത്താം. ക്രോമ, വിജയ് സെയിൽസ്, റിലയൻസ് ഡിജിറ്റൽ എന്നിവിടങ്ങളിലും ലഭ്യമാകും.

ഐഫോൺ: ഇന്ത്യയിലെ വില

ഐഫോൺ 16 ആണ് ഏറ്റവും വില കുറഞ്ഞ മോഡൽ. 128GB അടിസ്ഥാന മോഡലിന് 79,900 രൂപയാകും. ഐഫോൺ 16 സീരീസിലെ മോഡലുകളുടെ വില അറിയാം.

ഐഫോൺ 16

128GB- INR 79,900
256GB- INR 89,900

ഐഫോൺ 16 പ്ലസ്

128GB- INR 89,900
256GB- INR 99,900
512GB- INR 1,19,900

ഐഫോൺ 16 പ്രോ

128GB- INR 1,19,900
256GB- INR 1,29,900
512GB- INR 1,49,900
1TB- INR 1,69,900

ഐഫോൺ 16 പ്രോ മാക്സ്

256GB- INR 1,44,900
512GB- INR 1,64,900
1TB- INR 1,84,900

Read More: New iPhone Offer: വിശ്വസിച്ചാലും ഇല്ലെങ്കിലും, 66600 രൂപയ്ക്ക് iPhone 16! എങ്ങനെയെന്നാൽ….

ഇതിൽ 5000 രൂപയുടെ ബാങ്ക് ഓഫർ കൂടി ലഭിക്കുന്നതാണ്. ഇങ്ങനെ നിങ്ങൾക്ക് 74,900 രൂപ മുതൽ ഫോൺ വാങ്ങാം. ശ്രദ്ധിക്കുക, ഇത് ആദ്യ സെയിലിൽ മാത്രം ലഭിക്കുന്ന ഓഫറാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo