8000 രൂപ വില കുറച്ച് iPhone 16 Pro! 48MP അൾട്രാ വൈഡ് ക്യാമറ ‘ഹൈ ഫോൺ’ ഓഫർ വിട്ടുകളയണ്ട…

HIGHLIGHTS

ഐഫോൺ 16 പ്രോയുടെ ആമസോൺ ഓഫറിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്

8000 രൂപയുടെ ഇൻസ്ന്റ് ഡിസ്കൌണ്ടിലാണ് സ്മാർട്ഫോൺ വിൽക്കുന്നത്

ഐഫോണിന് ആകർഷകമായ ബാങ്ക് ഓഫറും ലഭിക്കുന്നു

8000 രൂപ വില കുറച്ച് iPhone 16 Pro! 48MP അൾട്രാ വൈഡ് ക്യാമറ ‘ഹൈ ഫോൺ’ ഓഫർ വിട്ടുകളയണ്ട…

iPhone 16 Pro Offer: ഏറ്റവും പുതിയ iOS 26 സപ്പോർട്ടുള്ള ഹൈ-ടെക് സ്മാർട്ഫോണിലൊന്നാണ് 16 പ്രോ. നിങ്ങൾക്ക് ലോഞ്ച് വിലയേക്കാൾ കുറഞ്ഞ വിലയിൽ ഐഫോൺ 16 പ്രോ ഇപ്പോൾ വാങ്ങാനാകും. ഇതിനായി ഗംഭീരമായ കിഴിവ് അനുവദിച്ചിരിക്കുന്നു. 8000 രൂപയുടെ ഇൻസ്ന്റ് ഡിസ്കൌണ്ടിലാണ് സ്മാർട്ഫോൺ വിൽക്കുന്നത്. ഇതിന് പുറമെ വേറെയും കിഴിവുകൾ അധിക ലാഭത്തിനായി പ്രയോജനപ്പെടുത്താം.

Digit.in Survey
✅ Thank you for completing the survey!

iPhone 16 Pro Offer: ഓഫർ പരിശോധിക്കൂ….

ഐഫോൺ 16 പ്രോയുടെ ആമസോൺ ഓഫറിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഫോണിന്റെ നാല് സ്റ്റോറേജ് വേരിയന്റിനും കിഴിവുണ്ടെങ്കിലും 128ജിബിയ്ക്കാണ് ഏറ്റവും വലിയ ഡീൽ. 1,19,900 രൂപ ലോഞ്ച് വിലയുള്ള സ്മാർട്ഫോൺ 8000 രൂപ വിലക്കുറവിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

iPhone 16 Pro

എന്നുപറഞ്ഞാൽ ഫോണിന്റെ ബാങ്ക് ഓഫറുകളൊന്നുമില്ലാതെയുള്ള ആമസോൺ വില 1,11,900 രൂപയാണ്. 128ജിബി ഐഫോണിന് ആകർഷകമായ ബാങ്ക് ഓഫറും ലഭിക്കുന്നു. 3000 രൂപ വരെ നിങ്ങൾക്ക് ആക്സിസ്, ഐസിഐസിഐ ബാങ്ക് കാർഡുകളിലൂടെ ലാഭിക്കാം.

ഇഎംഐയിൽ ഫോൺ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ, 5,425 രൂപയ്ക്ക് ലഭിക്കും. പഴയ ഫോൺ മാറ്റി എക്സ്ചേഞ്ചിലൂടെ ഐഫോൺ 16 പ്രോ വാങ്ങണമെങ്കിൽ അതിനും കിഴിവുണ്ട്. 76200 രൂപയ്ക്ക് എക്സ്ചേഞ്ച് ഓഫർ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നു. ശ്രദ്ധിക്കുക ഇതൊരു പരിമിതകാല ഓഫറാണ്.

ഐഫോൺ 16 പ്രോയുടെ പ്രത്യേകതകൾ എന്തെല്ലാം?

6.3 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഐഫോൺ 16 പ്രോയിലുള്ളത്. 120Hz പ്രോമോഷൻ സ്ക്രീനാണ് പ്രോ മാക്സിലെ പോലെ 16 പ്രോയിലും കൊടുത്തിട്ടുള്ളത്.

ഐഫോൺ 16 പ്രോ സീരീസിൽ രണ്ടാം തലമുറ ക്വാഡ്-പിക്സൽ സെൻസറുള്ള പുതിയ 48MP ഫ്യൂഷൻ ക്യാമറയുണ്ട്. 48MP ProRAW, HEIF ഫോട്ടോകളിൽ ഷട്ടർ ലാഗ് ഇല്ലാതാക്കി പ്രീമിയം ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ആസ്വദിക്കാനുള്ളതാണ്.

4K120 വീഡിയോ റെക്കോഡിങ്ങിനെ 16 പ്രോ പിന്തുണയ്ക്കുന്നു. ഓട്ടോഫോക്കസുള്ള 48MP അൾട്രാ-വൈഡ് ക്യാമറയാണ് ഈ വർഷത്തെ പ്രോ മോഡലുകളിലെ സവിശേഷത. ഇതിൽ 12MP സെൻസറും 5x ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തിയിരിക്കുന്നു. Face ID സെക്യൂരിറ്റി ഫീച്ചർ വരെ സപ്പോർട്ട് ചെയ്യുന്ന 12 മെഗാപിക്സലിന്റേതാണ് ഫോണിലെ സെൽഫി ക്യാമറ.

ഫോണിന് മികവുറ്റ പെർഫോമൻസ് നൽകുന്നതിന് A18 Pro ചിപ്സെറ്റുണ്ട്. ഐഫോൺ 16 പ്രോ മോഡലുകളിൽ രണ്ടാം തലമുറ 3nm ട്രാൻസിസ്റ്ററുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ 6-കോർ GPU ആണുള്ളത്. ഇത് A17 പ്രോയേക്കാൾ 20% വേഗതയേറിയ പ്രകടനം ഉറപ്പാക്കുന്നു. 2 പെർഫോമൻസ് കോറുകളും 4 എഫിഷ്യൻസി കോറുകളും ഇതിൽ ഉൾപ്പെടുന്നു.

ഐഫോൺ 16 പ്രോയിൽ 25W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ബാറ്ററിയാണുള്ളത്. ഇത് 22 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഒറ്റ ചാർജിങ്ങിൽ ഉറപ്പാക്കുന്നു.

വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് ഐഫോൺ 16 പ്രോയിൽ IP68 റേറ്റിങ്ങും ലഭിക്കുന്നു. ആക്ഷൻ ബട്ടൺ, ക്യാമറ കൺട്രോൾ ബട്ടണുകളും കൂടുതൽ സൌകര്യത്തിനായി ഉപയോഗിക്കാം.

Also Read: Dolby ഡിജിറ്റൽ പ്ലസ് സപ്പോർട്ടുള്ള Philips Soundbar പകുതി വിലയ്ക്ക്, Special ഡിസ്കൗണ്ട്

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo