iPhone 13 Unbelievable offer: വിശ്വസം വരുന്നില്ലേ! 40,000 രൂപ വിലകുറച്ച് iPhone എത്തും
ഐഫോൺ 13ന് അവിശ്വസനീയമായ വിലക്കിഴിവ് വരുന്നു
ആമസോണിലാണ് ഫോണിന് വമ്പൻ ഓഫർ പ്രഖ്യാപിക്കുക
ആമസോണിന്റെ വരാനിരിക്കുന്ന GIF സെയിലിലായിരിക്കും ഈ ഓഫർ
വെറുമൊരു സ്മാർട്ഫോണല്ല, കൈയിലൊരു iPhone വേണമെന്ന് തന്നെയായിരിക്കും നിങ്ങളും ആഗ്രഹിക്കുന്നത്, അല്ലേ? വരുന്ന വാരം പ്രമുഖ ഇ- കൊമേഴ്സ് കമ്പനികളായ ആമസോണും ഫ്ലിപ്കാർട്ടും സെയിൽ ഉത്സവം പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുപുത്തൻ ഫോൺ ലോഞ്ചുകളും, വമ്പൻ ഓഫറുകളുമായി ആമസോൺ തങ്ങളുടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് തുടക്കമിടുന്നുണ്ട്.
Surveyധമാക്ക ഓഫറിൽ iPhone 13
Amazon Great Indian Festival 2023ൽ ആപ്പിൾ ആരാധർക്കായി ഒരു ധമാക്ക ഓഫറാണ് ഒരുക്കി വച്ചിരിക്കുന്നത്. iPhone 13 ആമസോൺ 40,000 രൂപ വില വെട്ടിക്കുറച്ച് വിൽപ്പന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
ഒക്ടോബർ 8ന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഈ ഓഫർ ലഭ്യമാകുക.
നിലവിൽ 69,900 രൂപ വില വരുന്ന ഐഫോൺ 13 ആമസോൺ 52,499 രൂപയ്ക്ക് വിൽക്കുന്നുണ്ട്. 256GB സ്റ്റോറേജിനാകട്ടെ 59,900 രൂപയാണ് വില. ഐഫോൺ 13ന്റെ 512GB സ്റ്റോറേജിനാകട്ടെ 69,900 രൂപയുമാണ് വില വരുന്നത്.
കൂടുതൽ വായിക്കൂ… Google pixel 8 pre-orders in India: ആർഭാടമാക്കാൻ Google Pixel 8 സീരീസ്, പ്രീ- ബുക്കിങ് ഇന്ന്
എന്നാൽ ഫോണിന് 40,000 രൂപ വരെ കുറയുമെങ്കിൽ ഏറ്റവും കിടിലൻ ആപ്പിൾ ഫോൺ വാങ്ങാനുള്ള ഭാഗ്യമാണ് നിങ്ങളിൽ എത്തുന്നത്. ഐഫോൺ 13ന്റെ ഈ എല്ലാ സ്റ്റോറേജ് ഫോണുകൾക്കും Amazon discount ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ എത്ര വിലയിലായിരിക്കും ഐഫോൺ 13 തങ്ങൾ വിറ്റഴിക്കാൻ ഉദ്ദേശിക്കുന്നത് എന്നതിൽ ആമസോൺ ഇതുവരെയും വ്യക്തത നൽകിയിട്ടില്ല.
ആമസോണിൽ iPhone 13
ടൈംസ് ഓഫ് ഇന്ത്യ, ലൈവ് മിന്റ് ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിലാണ് ഇതുപോലൊരു ഓഫറിനെ കുറിച്ച് പരാമർശിക്കുന്നത്. ഐഫോൺ 13നെ കുറിച്ച് വലിയതായി ധാരണയില്ലാത്തവർക്ക് ഫോണിന്റെ പ്രധാന സവിശേഷതകൾ ചുവടെ വിവരിക്കുന്നു…
iPhone 13ന്റെ പ്രത്യേകതകൾ
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയിൽ വരുന്ന iPhone 13ൽ A15 ബയോണിക് ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 12 മെഗാപിക്സലിന്റെ മെയിൻ ക്യാമറയും, ഇതേ പിക്സൽ വരുന്ന സെൽഫി ക്യാമറയുള്ള ഐഫോണാണിത്. 5G കണക്റ്റിവിറ്റിയെ പിന്തുണയ്‌ക്കുന്ന ഈ ആപ്പിൾ ഫോൺ iOS 17ൽ പ്രവർത്തിക്കുന്നു. 19 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുന്ന ബാറ്ററി ലൈഫും ഇതിലുണ്ട്.
ആമസോൺ GIF Sale
ഒക്ടോബർ 8നാണ് ആമസോൺ ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടത്തുന്നത്. 7ന് അർധരാത്രി മുതൽ ഓഫർ വിലയ്ക്ക് പർച്ചേസിങ് ആരംഭിക്കാം. സ്മാർട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും തുടങ്ങി നിങ്ങൾക്കാവശ്യമായ എല്ലാ ഉപകരണങ്ങൾക്കും മികച്ച വിലക്കിഴിവ് ഈ സെയിൽ കാലത്ത് നേടാം. ഓഫറുകളെ കുറിച്ച് വിശദമായി ഡിജിറ്റ് മലയാളത്തിൽ നിന്ന് മനസിലാക്കാം. ഒപ്പം ഞങ്ങളുടെ വാട്സ്ആപ്പ് ചാനലിലും പങ്കാളിയാകൂ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile