Amazon GFF Sale: നിങ്ങളുടെ പ്രിയപ്പെട്ട Oneplus Nord CE3 Lite 5Gയ്ക്ക് കിടിലൻ ഓഫർ

Amazon GFF Sale: നിങ്ങളുടെ പ്രിയപ്പെട്ട Oneplus Nord CE3 Lite 5Gയ്ക്ക് കിടിലൻ ഓഫർ
HIGHLIGHTS

വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ് മികച്ച വിലയിൽ സ്വന്തമാക്കാൻ ആമസോണിൽ അ‌വസരമുണ്ട്.

ആമസോൺ ഓഫർ സെയിലിൽ 17,499 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാകും

യഥാർത്ഥത്തിൽ 19,999 രൂപയാണ് ഈ ഫോണിന്റെ വിലയെന്ന് ആമസോൺ പറയുന്നു

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫർ സെയിൽ ഒക്ടോബർ 8ന് ആരംഭിക്കുകയാണ്. സ്മാർട്ട്ഫോണുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഇ-കൊമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണും ഫ്ലിപ്പ്കാർട്ടും വൻ അ‌വസരമാണ് നൽകുന്നത്. വൺപ്ലസ് അ‌ടുത്തിടെ പുറത്തിറക്കിയ സ്മാർട്ട്ഫോണായ Oneplus Nord CE3 Lite 5G മികച്ച വിലയിൽ സ്വന്തമാക്കാൻ ആമസോണിൽ അ‌വസരമുണ്ട്.

കൂടുതൽ വായിക്കൂ: iPhone 11 Discount: iPhone 11ന് ധമാക്ക ഓഫർ! സ്റ്റോക്ക് തീരുന്നതിന് മുന്നേ വാങ്ങൂ…

Oneplus Nord CE3 Lite 5G ഓഫർ

Oneplus Nord CE3 Lite 5G ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോൺ എന്നാണ് ആമസോൺ വിശേഷിപ്പിച്ചിരിക്കുന്നത്. ആമസോൺ ഓഫർ സെയിലിൽ 17,499 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാകും. യഥാർത്ഥത്തിൽ 19,999 രൂപയാണ് ഈ ഫോണിന്റെ വിലയെന്ന് ആമസോൺ പറയുന്നു.

ഈ ഫോണിന്റെ എംആർപി 19,999 രൂപ. ഓഫറൊന്നും ഇല്ലാതെ നിലവിൽ ഈ ഫോൺ വിൽക്കുന്നതും 19,999 രൂപയ്ക്ക് തന്നെയാണ്. കൂപ്പ​ൺ ഡിസ്കൗണ്ടായി ഈ ഫോണിന്റെ വിലയിൽ 1000 രൂപ ഇളവ് ലഭിക്കും.

1000 രൂപ കൂപ്പൺ ഡിസ്കൗണ്ടിന് പുറമേ, ബാങ്ക് ഡിസ്കൗണ്ട് ആയി 1500 രൂപയുടെ ഡിസ്കൗണ്ടും ആമസോണിൽ ലഭിക്കും. ആകെ 2500 രൂപയുടെ ഡിസ്കൗണ്ട്. അ‌ങ്ങനെ ഈ ഫോൺ 17,499 രൂപയ്ക്ക് ലഭ്യമാക്കിയിരിക്കുന്നു. അ‌തേസമയം എസ്ബിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് മാത്രമാണ് ബാങ്ക് ഓഫർ ലഭ്യമാകുക.

Oneplus Nord CE3 Lite 5G ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.72-ഇഞ്ച് LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 13.1-ലാണ് പ്രവർത്തനം. 8GB LPDDR4x റാം+ 128GB UFS 2.2 സ്റ്റോറേജ്, 8GB LPDDR4x റാം+ 256GB UFS 2.2 സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ഇവിടെ നിന്നും വാങ്ങൂ

Oneplus phone

Oneplusന് ആമസോണിൽ കിടിലൻ ഓഫർ

സാംസങ് HM6 സെൻസർ പിന്തുണയിൽ എത്തുന്ന 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ലെൻസും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ആണ് വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ് 5ജിയിൽ ഉള്ളത്. ഫ്രണ്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുന്നു.

67W SUPERVOOC ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നോർഡ് സിഇ 3 ​ലൈറ്റിലുള്ളത്. 80W ഫാസ്റ്റ് ചാർജറുമായി ബോക്‌സ് എത്തുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 20000 രൂപയിൽ താഴ്ന്ന വിലയിൽ സ്വന്തമാക്കാവുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകളുടെ നിരയിലെ പ്രധാനിയാണ് വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ് 5ജി.

Digit.in
Logo
Digit.in
Logo