ഇന്റക്സ് ക്ലൗഡ് സ്വിഫ്റ്റ്

Highlights

കുറഞ്ഞ ചിലവിൽ ഇന്റെക്സിന്റെ ഒരു മികച്ച സ്മാർട്ട്‌ ഫോൺ

ഇന്റക്സ് ക്ലൗഡ് സ്വിഫ്റ്റ്

ആന്‍ഡ്രോയിഡ്‌ 5.1 ലോലിപോപ്പ്‌ അധിഷിഠ്‌തമായാണ്‌ ഫോണിന്റെ പ്രവര്‍ത്തനം. 5 ഇഞ്ച്‌ IPS ഡിസ്‌പ്ലേയാണ്‌ ഫോണിനുള്ളത്‌. 1.3GHz ക്വാഡ്‌ കോര്‍ മീഡിയടെക്ക്‌ MT6735A SoC, 3GB റാം എന്നിവ ഫോണിന്‌ കരുത്തേകുന്നു.8 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ്‌ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറ, 16GB ബില്‍ട്ട്‌ ഇന്‍ സ്റ്റോറേജ്‌, മൈക്രോ എസ്‌ഡി കാര്‍ഡു വഴി 128GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്‌, കണക്ടിവിറ്റി ഒപ്ഷനുകളായ 3G (HSPA+), 4G LTE, Wi-Fi 802.11 b/g/n, ബ്ലൂടൂത്ത്‌ 4.0, മൈക്രോ യുഎസ്‌ബി 2.0, GPS/A-GPS, 3.5mm ഓഡിയോ ജാക്ക്‌ എന്നിവയാണ്‌ മറ്റു സവിശേഷതകൾ .

 

144.5 x 72.5 x 8.9mm വലുപ്പമുള്ള ഫോണിന്‌ ഊര്‍ജ്ജമേകുന്നത്‌ 2500mAh ബാറ്ററി ബാക്കപ്പാണ്‌. ഇത്‌ 400 മണിക്കൂർ സ്റ്റാന്‍ഡ്‌ബൈ ടൈമും 7 മണിക്കൂർ ടോക്ക്‌ ടൈമും പ്രദാനം ചെയ്യുന്നു. കൂടാതെ ആക്‌സിലെറോമീറ്റര്‍, ആംബിയന്റ്‌ ലൈറ്റ്‌ സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌.

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile