2 ജിബിയുടെ റാംമ്മിൽ 5499 രൂപയ്ക്ക് ഇന്റക്സിന്റെ പുതിയ സ്മാർട്ട് ഫോൺ
കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ
ഇന്റക്സിന്റെ പുതിയ സ്മാർട്ട് ഫോൺ ഉടൻ വിപണിയിൽ എത്തുന്നു .വളരെ ചിലവ് കുറഞ്ഞ പൈസയ്ക്ക് മികച്ച സവിശേഷതകളോടെയാണ് ഇത്തവണ ഇന്റെക്‌സ് എത്തുന്നത് .ഇന്റക്സിന്റെ അക്വാ ഫിഷ് ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ഓ എസ് തന്നെയാണ് .Sailfish OS ലാണ് ഇതിന്റെ പ്രവർത്തനം .
Survey5 in HD IPS ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം . 1.3GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം എന്നതും ഈ സ്മാർട്ട് ഫോണിന്റെ ഒരു വലിയ സവിശേഷതകളിൽ ഒന്നാണ് .16 ജിബിയുടെ മെമ്മറി സ്റ്റോറേജ് ,32 ജിബി വരെ മെമ്മറി കാർഡ് മുഖേന വർധിപ്പിക്കാവുന്ന മെമ്മറിയും ഇതിൽ ഉണ്ട് .
ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറഞ്ഞാൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2500mah ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ebay യിൽ നിന്നും ഇത് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ് .ഇതിന്റെ വില 5,499 രൂപയാണ് .