ഇൻഫോക്കസ്സിന്റെ പുതിയ സ്മാർട്ട് ഫോൺ M535+
11,999 രൂപയ്ക്ക് ഇൻഫോക്കസ്സിന്റെ പുതിയ സ്മാർട്ട് ഫോൺ
ഇൻഫോക്കസ്സിന്റെ ഏറ്റവും പുതിയ സ്മാർട്ട് M535+ വിപണിയിൽ എത്തുന്നു .11,999 രൂപയാണ് ഇതിന്റെ വില .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .5.5 ഇഞ്ച് HD മികച്ച ഡിസ്‌പ്ലേയിൽ ആണ് ഇതു പ്രവർത്തിക്കുന്നത്.1280×1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1.3GHz പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം.3 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
Surveyഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറ ,13 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .മുന്നിലും പിന്നിലും 13 മെഗാപിക്സൽ നൽകിയിരിക്കുന്നത് കൊണ്ടു അതിന്റെ ക്യാമറ മികച്ചതാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .64 ജിബിവരെ മെമ്മറി കാർഡ് മുഖേന മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കും .2600mAh ന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .4G VoLTE, GPS/AGPS, USB മറ്റു എല്ലാത്തരം ഓപ്‌ഷനുകളും ഇതിൽ ലഭിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
