4777 രൂപയ്ക്ക് ഇൻഫോക്കസ്സിന്റെ സ്മാർട്ട് ഫോൺ വിപണിയിൽ
കുറഞ്ഞ ചിലവിൽ ഇൻഫോക്കസിന്റെ ഒരു മികച്ച സ്മാർട്ട് ഫോൺ
ഇൻഫോക്കസിന്റെ മറ്റൊരു സ്മാർട്ട് മോഡൽകൂടി വിപണിയിൽ എത്തുന്നു .ഇൻഫോക്കസ് M370 എന്ന ചെറിയ മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ചെറിയ ചിലവിൽ ആണ് ഇത്തവണയും ഇൻഫോക്കസ് എത്തിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ സ്നാപ്പ് ഡീൽ മുഖേന ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .ഇതിന്റെ വില 4777 രൂപയാണ് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .
Surveyഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നല്കിയിരിക്കുന്നത് .1.1Ghz സ്നാപ്പ് ഡ്രാഗൺ MSM8909 210 പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ആൻഡ്രോയിഡ് മാർഷ് മാലോ 6.0 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .64 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം .
ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് മനസിലാക്കാം .8 മെഗാപിക്സലിന്റെ പിന് ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ബ്രാൻഡ് സ്മാർട്ട് ഫോൺ ആണ് ഇൻഫോക്കസ് .2230mAh മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
