25 വർഷങ്ങൾക്ക് ശേഷം, Nokia ആ iconic ഫീച്ചർ ഫോണുമായി എത്തുന്നു… യുവാക്കൾക്കായി! TECH NEWS
നോക്കിയ 3210 25 വർഷങ്ങൾക്ക് ശേഷം വരുന്നൂ...
1999ലാണ് നോക്കിയ 3210 പുറത്തിറങ്ങിയത്
Nokia 3210 (2024) ഫോൺ പുതിയ വേർഷനിൽ പ്രവർത്തിക്കുന്ന ഫോണാകാനാണ് സാധ്യത
HMD Global ജനപ്രിയമായ Nokia ഫീച്ചർ ഫോണിനെ തിരിച്ചെത്തിക്കുന്നു. Nokia 3210 വേർഷന് വേണ്ടി ഇപ്പോൾ കമ്പനി പണി തുടങ്ങിയെന്നാണ് റിപ്പോർട്ട്. വരുന്നത് ന്യൂ ജനറേഷൻ നോക്കിയ ഫീച്ചർ ഫോണായിരിക്കും. Nokia 3210 (2024) ഫോൺ പുതിയ വേർഷനിൽ പ്രവർത്തിക്കുന്ന ഫോണാകാനാണ് സാധ്യത. 4G കണക്റ്റിവിറ്റി ഉൾപ്പെടെ പുതിയ നോക്കിയ ഫോണിലുണ്ടാകും.
SurveyNokia 3210
1999ലാണ് നോക്കിയ 3210 പുറത്തിറങ്ങിയത്. ഐക്കണിക് ഫോണിന്റെ ഡിസൈനും ഫീച്ചറുകളുമാണ് അന്ന് വിപണി ശ്രദ്ധ നേടിക്കൊടുത്ത്. കാരണം ഈ നോക്കിയ ഫോണിൽ ഇന്റേണൽ ആന്റിനയും T9 ടെക്‌സ്‌റ്റും ഉൾപ്പെടുത്തിയിരുന്നു. അത്യാവശ്യം വലിപ്പമുള്ള ഫീച്ചർ ഫോൺ കൂടിയായിരുന്നു ഇത്.

Nokia 3210 പ്രത്യേകതകൾ
ഫോണി്റെ കവറുകൾ ഇഷ്ടാനുസരം മാറ്റാനുള്ള സൌകര്യമുണ്ടായിരുന്നു. ഇതിൽ 40 മോണോഫോണിക് റിംഗ്‌ടോണുകൾ വരെ ലഭിച്ചിരുന്നതാണ്. കറുപ്പും പച്ചയും നിറത്തിൽ ബാക്ക്‌ലിറ്റ് മോണോക്രോമാറ്റിക് എൽസിഡി സ്‌ക്രീനുള്ള ഫോണാണിത്. ഈ സ്ക്രീനിന് 1.5 ഇഞ്ച് വലിപ്പമാണ് ഉണ്ടായിരുന്നത്.
സ്‌നേക്ക്, മെമ്മറി, റൊട്ടേഷൻ എന്നീ മൂന്ന് ഗെയിമുകൾ നോക്കിയ ഫോണിൽ നൽകി. ഇതിൽ ചില പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചും ഡാറ്റ കേബിൾ ഉപയോഗിച്ചും ആക്ടീവാകുന്ന ഗെയിമുകൾ പോലും ഉൾപ്പെടുത്തിയിരുന്നു. ഏകദേശം 150 ഗ്രാം ഭാരമാണ് നോക്കിയ 3210 ഫോണിലുണ്ടായിരുന്നത്. മിക്ക ആധുനിക സ്മാർട്ട്‌ഫോണുകളേക്കാളും അൽപ്പം ഭാരം കുറഞ്ഞതുമാണ് നോക്കിയ 3210.
2024 വേർഷൻ നോക്കിയയിലോ?
Gigantti എന്ന ഫിനിഷ് ഔട്ട്‌ലെറ്റ് നോക്കിയ 3210 2024 വേർഷനിൽ ഉൾപ്പെടുത്തിയേക്കും. ഏകദേശം 89 യൂറോ വിലയായേക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ആഗോള തലത്തിൽ ഫോൺ ലോഞ്ച് ചെയ്യുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. എങ്കിലും വരാനിരിക്കുന്ന ഫീച്ചർ ഫോണിൽ ‘റെട്രോ ഇന്റർഫേസ്’ ഉണ്ടായിരിക്കുമെന്നാണ് സൂചന. സ്നേക്ക് പോലുള്ള പഴയ സ്കൂൾ ഗെയിമുകൾ ഇതിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.

ബ്ലൂടൂത്ത്, 4G കണക്റ്റിവിറ്റി എന്നീ ഫീച്ചറുകൾ ഫോണിലുണ്ടാകും. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഇതിൽ ഉൾപ്പെടുത്തിയേക്കും. യുഎസ്ബി-സി ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഫോണായിരിക്കും ഇത്. 1,450 mAh ബാറ്ററി ഈ ഫോണിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
സിയാൻ, മഞ്ഞ എന്നീ രണ്ട് നിറങ്ങളിലായിരിക്കും ഈ നോക്കിയ ഫോൺ വരുന്നത്. മെയ് 8-ന് മിക്കവാറും ഫോൺ ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile