S23 Ultra Discount Offer: 200MP ISOCELL HP2 ക്യാമറയുള്ള Samsung Flagship ഫോൺ 65000 രൂപയ്ക്ക് വാങ്ങാം!

HIGHLIGHTS

ആരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്മാർട്ഫോണാണ് Samsung Galaxy S23 Ultra

ഒന്നര ലക്ഷത്തിന് അടുത്ത് വില വരുന്ന മുന്തിയ ഫോണാണിത്

41 ശതമാനം വിലക്കിഴിവിലാണ് ഇപ്പോൾ ഫോൺ വിൽക്കുന്നത്

S23 Ultra Discount Offer: 200MP ISOCELL HP2 ക്യാമറയുള്ള Samsung Flagship ഫോൺ 65000 രൂപയ്ക്ക് വാങ്ങാം!

Samsung Galaxy S23 Ultra ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് ഫോണാണ്. കഴിഞ്ഞ വർഷമാണ് സാംസങ് ഈ പ്രീമിയം ഫോൺ പുറത്തിറക്കിയത്. ഇപ്പോഴിതാ മുൻനിര ഫോണിന് കിടിലൻ ഡിസ്കൌണ്ട് ലഭിക്കുന്നു. ഒന്നര ലക്ഷത്തിന് അടുത്ത് വില വരുന്ന മുന്തിയ ഫോണാണിത്. എന്നാൽ ഓഫറിൽ 88,949 രൂപയ്ക്ക് വാങ്ങാം. മറ്റ് ചില പ്രത്യേക ഡീലുകളിൽ 65,000 രൂപയ്ക്ക് താഴെ വാങ്ങാവുന്നതാണ്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S23 Ultra

ആരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്മാർട്ഫോണാണ് Samsung Galaxy S23 Ultra. 6.8 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഈ സ്ക്രീനിന് 3088 x 1440 റീഫ്രെഷ് റേറ്റും ലഭിക്കും. ഇതിൽ ഒരു LTPO സ്‌ക്രീനും നൽകിയിട്ടുണ്ട്.

Samsung Galaxy S23 Ultra
Samsung Galaxy S23 Ultra

ക്യാമറയിലേക്ക് വന്നാൽ ട്രിപ്പിൾ റിയർ ക്യാമറയാണ് അൾട്രായിലുള്ളത്. 200MP ISOCELL HP2 മെയിൻ ക്യാമറ ഇതിലുണ്ട്. ഇതിൽ 12MP അൾട്രാ വൈഡ് ക്യാമറയും 10MP ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. 5,000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്23 അൾട്രായിലുള്ളത്.

78.1mm x 163.4mm x 8.9mm ആണ് ഫോണിന്റെ ഡൈമൻഷൻ. ഇത് 233g മാത്രം ഭാരമുള്ള ഫോണാണ്. ഇതിനെല്ലാം പുറമെ എഴുതാനും വരയ്ക്കാനുമെല്ലാം S Pen-ഉം ഫോണിനൊപ്പം നൽകിയിട്ടുണ്ട്.

Samsung Galaxy S23 Ultra ഓഫർ

Amazon Great Summer Sale-ലാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ആമസോൺ 41 ശതമാനം വിലക്കിഴിവിലാണ് ഇപ്പോൾ ഫോൺ വിൽക്കുന്നത്. ഇതിൽ ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കുന്നു. ഇതുകൂടി ചേർത്താൽ 65000 രൂപ റേഞ്ചിൽ ഫോൺ പർച്ചേസിന് ലഭിക്കും.

ഓഫർ വിശദമായി….

12GB, 256GB സ്റ്റോറേജ് വരുന്ന ഫോണിന്റെ ഓഫറാണ് ഇവിടെ വിവരിക്കുന്നത്. ഇപ്പോൾ ആമസോൺ സൈറ്റിൽ ഫോൺ 88,960 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 1000 രൂപ അധിക കിഴിവ് ലഭിക്കും. ഇനി പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്കായും ഗംഭീര ഓഫറുകളാണ് നൽകുന്നത്. ഉദാഹരണത്തിന് വൺപ്ലസ് 11 5G എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കിൽ 24,250 രൂപ കിഴിവ് നേടാം. ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.

READ MORE: സ്റ്റൈലൻ പോപ്പ് കളറുകളിൽ Noise Pop Buds, 999 രൂപയ്ക്ക് Launch Offer

ഈ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 64,710 രൂപയ്ക്ക് S23 Ultra സ്വന്തമാക്കാം. 44,250 രൂപ വരെയാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്ന എക്സ്ചേഞ്ച് ഓഫർ. ഇതുകൂടാതെ 4005 രൂപ വരെയുള്ള നോ കോസ്റ്റ് ഇഎംഐ ആനുകൂല്യങ്ങളും ലഭിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo