4699 രൂപയ്ക്ക് ഐ ബോളിന്റെ പുതിയ സ്മാർട്ട് ഫോൺ
നിങ്ങളുടെ കൈയ്യിലെ പൈസയ്ക്ക് വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ
ഐ ബോളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ചു .ഐ ബോൾ 5 L എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത്.ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .ഒരു ചെറിയ ബഡ്ജെക്റ്റിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഐ ബോളിന്റെ ഈ പുതിയ മോഡൽ 5L .മികച്ച സവിശേഷതകളാണ് ഐ ബോൾ ഇതിനു നൽകിയിരിക്കുന്നത് .5 ഇഞ്ച് മികച്ച ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .ആൻഡ്രോയിഡ് ലോലിപോപ്പ് 5.1 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
Survey480×854 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത്.1.3GHz പ്രോസസ്സർ ആണ് ഇതിനുള്ളത് .1 ജിബിയുടെ മികച്ച റാം ,8 ജിബിയുടെ മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .മെമ്മറി കാർഡ് വഴി 32ജിബി വരെ വർദ്ധിപ്പിക്കാം .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു പറയുവാണെങ്കിൽ 5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2300mAh ബാറ്ററി ലൈഫും ഇതിനുണ്ട്.നിങ്ങളുടെ കൈയ്യിലെ പൈസക്ക് വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് ഐ ബോളിന്റെ 5L .
Experienced Social Media And Content Marketing Specialist View Full Profile
