WOW! 6000 mAh ബാറ്ററി, 1TB Samsung M35 5G 15000 രൂപയ്ക്ക് താഴെ വാങ്ങാമല്ലോ!

HIGHLIGHTS

50MP പ്രൈമറി ക്യാമറയും, 6000 mAh ക്യാമറയുമുള്ള ഹാൻഡ്സെറ്റാണിത്

ഈ ഹാൻഡ്സെറ്റിന് 40 ശതമാനം ഇളവാണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്

മൈക്രോ SD കാർഡ് വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാം

WOW! 6000 mAh ബാറ്ററി, 1TB Samsung M35 5G 15000 രൂപയ്ക്ക് താഴെ വാങ്ങാമല്ലോ!

മികച്ച ഫീച്ചറുകളുള്ള മിഡ് റേഞ്ച് സെറ്റായ Samsung M35 5G-യ്ക്ക് കിഴിവ്. 15000 രൂപയ്ക്കും താഴെ ജനപ്രിയമായ M സീരീസിലുള്ള സാംസങ് ഫോൺ സ്വന്തമാക്കാം. 50MP പ്രൈമറി ക്യാമറയും, 6000 mAh ബാറ്ററിയുമുള്ള ഹാൻഡ്സെറ്റാണിത്. ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ്ങിന്റെ ഈ മിഡ് റേഞ്ച് സെറ്റിൽ കൊടുത്തിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Samsung M35 5G ഓഫർ

24499 രൂപയ്ക്ക് ലോഞ്ച് ചെയ്ത സ്മാർട്ഫോണാണ് Samsung Galaxy M35 5G. ഈ ഹാൻഡ്സെറ്റിന് 40 ശതമാനം ഇളവാണ് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. 14,680 രൂപയ്ക്കാണ് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. 6ജിബി റാമും, 128ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിന്റ ഓഫർ വിലയാണിത്.

1TB Samsung M35 5G

8ജിബി റാമും, 128ജിബി സ്റ്റോറേജുള്ള സ്മാർട്ഫോണിനും ഏകദേശം ഇതേ വില റേഞ്ച് വരുന്നു. 15,099 രൂപയ്ക്ക് ഡേ ബ്രേക്ക് ബ്ലൂ നിറത്തിലുള്ള 8ജിബി വേരിയന്റ് വിൽക്കുന്നു. 18,773 രൂപയ്ക്ക് 8ജിബി, 256ജിബി വേരിയന്റ് നിങ്ങൾക്ക് ഇപ്പോൾ ലഭിക്കും. നിങ്ങൾക്ക് ഫോണുകളുടെ സ്റ്റോറേജ് വികസിപ്പിക്കണമെങ്കിൽ, മൈക്രോ SD കാർഡ് വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാം. ശ്രദ്ധിക്കുക, ഇത് പരിമിതകാല ഓഫറാണ്.

Samsung Galaxy M35 5G ഫീച്ചറുകൾ എന്തൊക്കെ?

സാംസങ് ഗാലക്സി M35 5G ഫോണിന്റെ ഫീച്ചറുകളിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന മിക്ക ഗുണങ്ങളുമുണ്ട്. 2024 ജൂലൈ 17-നാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്. വേപ്പർ കൂളിംഗ് ചേമ്പർ ഉൾപ്പെടുത്തിയിട്ടുള്ള എം സീരീസിലെ ആദ്യ സാംസങ് ഫോൺ കൂടിയാണ്.

6.6 ഇഞ്ച് വലിപ്പമുള്ള സൂപ്പർ AMOLED ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. ഇതിന് 1080×2340 പിക്സൽ FHD+ റെസല്യൂഷനുണ്ട്. 120Hz റിഫ്രഷ് റേറ്റും സ്ക്രീനിനുണ്ട്. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കും, ഷൂട്ടിങ്ങിനുമെല്ലാം 1000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ഡിസ്പ്ലേയ്ക്കുണ്ട്. ഫോണിനെ സംരക്ഷിക്കാനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ കൊടുത്തിട്ടുണ്ട്.

ഒക്ടാ-കോർ Exynos 1380 പ്രോസസറാണ് ഫോണിലുള്ളത്. One UI 6.1 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 ആണ് ഫോണിലെ ഒഎസ്. ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറ ഇതിലുണ്ട്. 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും, 2MP മാക്രോ ക്യാമറയും ഫോണിനുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP സെൻസറാണ് ഫോണിന്റെ മുൻവശത്തുള്ളത്.

6000mAh കപ്പാസിറ്റിയുള്ള ബാറ്ററിയാണ് സ്മാർട്ഫോണിലുള്ളത്. ഡോൾബി അറ്റ്മോസ് സ്റ്റീരിയോ സ്പീക്കർ ഇതിലുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറിലൂടെ ഫോണിന് സെക്യൂരിറ്റി ഒരുക്കാം. 5G, ഡ്യുവൽ 4G VoLTE, Wi-Fi 6, ബ്ലൂടൂത്ത് 5.3, GPS കണക്റ്റിവിറ്റി ഓപ്ഷനുകളെ സാംസങ് സെറ്റ് പിന്തുണയ്ക്കുന്നു.

Also Read: Redmi Note 14 Pro Series: സ്റ്റൈലും ഫ്ലാഗ്ഷിപ്പും ഒരേ ഫോണിൽ! ഷാംപെയ്ൻ ഗോൾഡിൽ തിളങ്ങി പുതിയ റെഡ്മി 5G

17000 രൂപ മുതൽ 25000 രൂപ റേഞ്ചിൽ വരുന്ന നിരവധി സ്മാർട്ഫോണുകൾക്ക് പകരം ഗാലക്സി M35 5ജി ഉപയോഗിക്കാം. വൺപ്ലസ് നോർഡ് CE 4 Lite 5ജിയേക്കാൾ മികച്ച ക്യാമറയാണ് ഇതിലുള്ളത്. POCO X6 5ജിയ്ക്കും പകരക്കാനാണ് ഈ സാംസങ് സെറ്റ്. Redmi Note 13 സീരീസിലെ ഹാൻഡ്സെറ്റുകളോടും, റിയൽമി പി സീരീസിലെ ഫോണുകളോടും ഫോൺ മത്സരിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo