HTC ഡിസയർ 10 ഉടൻ

HTC ഡിസയർ 10 ഉടൻ
HIGHLIGHTS

HTC 10 കുറിച്ചു പറയുന്നത് കുറഞ്ഞ ചിലവിൽ മികച്ച സ്മാർട്ട് ഫോൺ എന്നാണ്

HTC യിൽ നിന്നും മറ്റൊരു സ്മാർട്ട് ഫോൺ കൂടി .HTC ഡിസയർ 10 ആണ് ഈ വർഷം പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .htc യുടെ മികച്ച ഒരു സ്മാർട്ട് ഫോൺ ആകും ഇത് എന്നാണ് അവർ അവകാശപ്പെടുന്നത്.കുറഞ്ഞ ചിലവിൽ ഇത് വിപണിയിൽ ഇറക്കുമെന്നാണ് സൂചന .HTC യുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വളരെ അധികം നിരാശപ്പെടുത്തുന്നുണ്ട്.

കാരണം അതിന്റെ വില തന്നെയാണ് .വിലക്കനുസരിച് നിലവാരം പുലർത്താൻ ഇപ്പോൾ അവർക്ക് കഴിയുന്നില്ല എന്നതാണ് സത്യം .അത് കൊണ്ടു തന്നെ കുറഞ്ഞ ചിലവിൽ എല്ലാത്തരം സവിശേഷതകളോടും കൂടിയ ഒരു സ്മാർട്ട് ഫോൺ ഇറക്കിയാൽ വളരെ മികച്ച രീതിയിൽ തന്നെ അതു വിപണി കീഴടക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട .കുറച്ചു നാളുകൾക്ക് മുന്പാണ് HTC യുടെ 10 ഇറക്കിയത് .പക്ഷെ വളരെ കാര്യമായ രീതിയിൽ വിപണി കീഴടക്കാൻ അതിനു സാധിച്ചില്ല എന്നതാണ് .

5.2 QHD ഡിസ്പ്ലേ ആയിരുന്നു HTC 10 നു ഉണ്ടായിരുന്നത് .Snapdragon 820 SoC പ്രൊസസ്സറിൽ ആയിരുന്നു ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ മികച്ച റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മികച്ച സവിശേഷതകളിൽ ഒന്നായിരുന്നു .12 അൾട്രാ പിക്സൽ പിൻ ക്യാമെറയായിരുന്നു ഇതിനുണ്ടായിരുന്നത് . 5 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ഇതിന്റെ സവിഷേതയായിരുന്നു.അത് കൊണ്ടു തന്നെ HTC ഡിസയർ 10 ലും ഇതും തന്നെ പ്രതീക്ഷിക്കാം . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo