nothing phone 3 massive Price drop over by Rs 20000 on Amazon
പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ആമസോണിൽ വമ്പൻ വിലക്കിഴിവ്! വിപണിയിൽ തരംഗമായി മാറിയ Nothing Phone 3 ഇപ്പോൾ വിസ്മയിപ്പിക്കുന്ന ഓഫറിൽ വാങ്ങിക്കാം. ഫോട്ടോഗ്രാഫി പ്രേമികളുടെ പ്രിയപ്പെട്ട 50MP + 50MP + 50MP ട്രിപ്പിൾ ക്യാമറയുള്ള നതിങ് ഫോണാണിത്. ട്രാൻസ്പരന്റ് ഡിസൈനും ആകർഷകമായ ഗ്ലിഫ് ലൈറ്റിംഗുമുള്ള നതിങ് ഫോൺ 3 ആമസോണിൽ പകുതി വിലയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്.
പ്രീമിയം ഫീച്ചറുകൾക്കൊപ്പം അത്യാകർഷകമായ വെറൈറ്റി ഡിസൈനും ഈ സ്മാർട്ട് ഫോണിനുണ്ട്. പഴയ ഫോണുകൾ മാറ്റി വാങ്ങുന്നവർക്കായി മികച്ച എക്സ്ചേഞ്ച് ബോണസും ആമസോൺ ഓഫർ ചെയ്യുന്നു. ആമസോൺ ഓഫറിന്റെ പൂർണമായും വിവരങ്ങളും നതിങ് ഫോൺ 3 യുടെ സവിശേഷതകളും വിശദമായി അറിയാം.
84,999 രൂപയ്ക്കാണ് നതിങ് ഫോൺ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോണിന് വില 79999 രൂപയാണ്. എന്നാൽ ആമസോണിൽ പകുതി വിലയ്ക്ക് നതിങ് ഫോൺ 3 സ്വന്തമാക്കാം.
12GB, 256GB ഇന്റേണൽ സ്റ്റോറേജുള്ള നതിങ് ഫോണിനാണ് ഇപ്പോൾ ഇളവ് ലഭിക്കുന്നത്. ആമസോണിൽ ബാങ്ക് കിഴിവോ, എക്സ്ചേഞ്ച് ബോണസോ ചേർക്കാതെ 49 ശതമാനം ഡിസ്‌കൗണ്ട് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ നതിങ് ഫോൺ 3 നിങ്ങൾക്ക് 42,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ലോഞ്ച് സമയത്ത് ഓഫറുകളിലൂടെ ഈ വിലയ്ക്ക് ഫോൺ ലഭ്യമാക്കിയിരുന്നു. എന്നാൽ വീണ്ടും ബാങ്ക് ഓഫർ ചേർക്കാതെ ഇതേ വിലയിൽ നതിങ് ഫോൺ പ്രീമിയം മോഡൽ എത്തിയിരിക്കുന്നു.
ഇതിന് പുറമെ ആമസോൺ പേ ബാലൻസിലൂടെ 1,289 രൂപയുടെ ക്യാഷ്ബാക്ക് നേടാം. 36,900 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഇപ്പോൾ ലഭ്യമാണ്. സ്റ്റൈലിഷ് നതിങ് ഫോൺ 3 ആകർഷകമായ 1,512 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാവുന്നതാണ്. ഇത് ആമസോണിലെ പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.
ഒരു കൂൾ ഫോൺ വാങ്ങാൻ നിങ്ങൾക്ക് പ്ലാനുണ്ടെങ്കിൽ, ഈ ഫോൺ നിങ്ങളുടെ ലിസ്റ്റിൽ ഒന്നാമതാക്കാം. ക്യാമറയാണ് നിങ്ങളുടെ പ്രധാന മുൻഗണനയെങ്കിൽ വിവോ ഫോണുകളാണ് നല്ലത്. എന്നാലും ട്രാൻസ്പരന്റായ യൂണിക് ഡിസൈനും ക്ലീൻ സോഫ്റ്റ്‌വെയറുമുള്ള നതിങ് ഫോണാണിത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.