സ്വകാര്യ ടെലികോം കമ്പനികളായ ജിയോയും എയർടെലും സാധാരണക്കാർക്ക് താങ്ങാനാവാത്ത പ്ലാനുകളാണ് നൽകുന്നത്. എന്നാൽ കീശ കാലിയാക്കാതെ റീചാർജ് ചെയ്യാൻ പൊതുമേഖല ടെലികോമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അവസരമൊരുക്കുന്നുണ്ട്. ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താൽപ്പര്യമില്ലാത്തവർക്ക് ആകർഷകമായ വാർഷിക പ്ലാനുകൾ BSNL തരുന്നു. കൃത്യം 365 ദിവസത്തേക്കുള്ള ഈ ലാഭകരമായ റീചാർജിന് ദിവസം 8 രൂപയാണ് ഈടാക്കുന്നത്. വർഷം മുഴുവൻ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ തരുന്നു. ഈ പ്ലാൻ നിലവിൽ ടെലികോം വിപണിയിലെ ഏറ്റവും ലാഭകരമായ പ്രീ പെയ്ഡ് പ്ലാനാണ്.
Surveyബിഎസ്എൻഎൽ 4ജി ശൃംഖല രാജ്യത്തുടനീളം കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനാൽ, കോളിങ് ആവശ്യങ്ങൾക്കായി പ്ലാൻ നോക്കുന്നവർക്ക് ഈ വാർഷിക പാക്കേജ് തെരഞ്ഞെടുക്കാം. ബിഎസ്എൻഎല്ലിന്റെ 365 ദിവസത്തേക്കുള്ള പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
BSNL 1 Year Plan
2,799 രൂപ വിലയാണ് ബിഎസ്എൻഎൽ പ്ലാനിന് ചെലവാകുന്നത്. ഇതിൽ പൊതുമേഖല ടെലികോം ദീർഘകാല കണക്റ്റിവിറ്റി നൽകുന്നു. ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ ഈ പ്ലാനിന്റെ വിശദവിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ എന്നിവയുടെ പ്ലാനുകളോട് കടുത്ത രീതിയിൽ മത്സരിക്കുന്ന വാർഷിക പാക്കേജാണിത്. 2799 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ അറിയാം.
Also Read: 7000mAh പവർഫുൾ Motorola Edge 70 Fusion ബമ്പർ ഓഫറിൽ ആമസോണിൽ!
BSNL 2799 Plan Benefits
2799 വാർഷിക പ്ലാനിന്റെ ആനുകൂല്യങ്ങൾ ചുവടെ നൽകുന്നു.
- വാലിഡിറ്റി: 365 ദിവസത്തെ റീചാർജ് പ്ലാനാണിത്.
- കോളിങ്: ഇന്ത്യയിലുടനീളം ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യ നാഷണൽ റോമിംഗ് കോളുകൾ ലഭ്യം. ഇങ്ങനെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആസ്വദിക്കാം.
- ഡാറ്റ: പ്രതിദിനം 3 ജിബി അതിവേഗ ഡാറ്റ ലഭ്യം. ഈ ഡാറ്റ പരിധി കഴിഞ്ഞാൽ വേഗത 40 Kbps ലേക്ക് പരിമിതപ്പെടുന്നു. ശ്രദ്ധിക്കേണ്ടത് ബിഎസ്എൻഎൽ സ്വദേശി 4ജി കണക്റ്റിവിറ്റിയാണ് തരുന്നത്.
- എസ്എംഎസ്: ദിവസേന 100 സൗജന്യ ലോക്കൽ/നാഷണൽ എസ്എംഎസുകൾ ലഭ്യമാണ്.
ഈ പ്ലാനിന്റെ ദിവസ ചെലവ് 7.6 രൂപയാണ്. 2799 രൂപ പ്ലാനിന്റെ മാസച്ചെലവ് കണക്കുകൂട്ടിയാൽ 233 രൂപയാകുന്നു.
ബിഎസ്എൻഎൽ vs ജിയോ
2799 രൂപയുടെ ബിഎസ്എൻഎല്ലിന്റെ പ്ലാനുമായി നോക്കുമ്പോൾ ജിയോയിലോ എയർടെലിലോ ഇത്രയും ലാഭകരമായ റീചാർജ് പാക്കേജുകളില്ല. എങ്കിൽ 5ജിയിലൂടെ ഫാസ്റ്റ് കണക്റ്റിവിറ്റി തരുന്ന 3599 രൂപയുടെ പ്ലാനിൽ ജിയോ 365 ദിവസത്തെ വാലിഡിറ്റി തരുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
