50MP ട്രിപ്പിൾ ക്യാമറയുള്ള Nothing Phone 3 ഇപ്പോൾ ആമസോണിൽ ഇരട്ടി ലാഭത്തിൽ സ്വന്തമാക്കാം
പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ആമസോണിൽ വമ്പൻ വിലക്കിഴിവ്! വിപണിയിൽ തരംഗമായി മാറിയ Nothing Phone 3 ഇപ്പോൾ വിസ്മയിപ്പിക്കുന്ന ഓഫറിൽ വാങ്ങിക്കാം. ഫോട്ടോഗ്രാഫി പ്രേമികളുടെ പ്രിയപ്പെട്ട 50MP + 50MP + 50MP ട്രിപ്പിൾ ക്യാമറയുള്ള നതിങ് ഫോണാണിത്. ട്രാൻസ്പരന്റ് ഡിസൈനും ആകർഷകമായ ഗ്ലിഫ് ലൈറ്റിംഗുമുള്ള നതിങ് ഫോൺ 3 ആമസോണിൽ പകുതി വിലയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്.
Surveyപ്രീമിയം ഫീച്ചറുകൾക്കൊപ്പം അത്യാകർഷകമായ വെറൈറ്റി ഡിസൈനും ഈ സ്മാർട്ട് ഫോണിനുണ്ട്. പഴയ ഫോണുകൾ മാറ്റി വാങ്ങുന്നവർക്കായി മികച്ച എക്സ്ചേഞ്ച് ബോണസും ആമസോൺ ഓഫർ ചെയ്യുന്നു. ആമസോൺ ഓഫറിന്റെ പൂർണമായും വിവരങ്ങളും നതിങ് ഫോൺ 3 യുടെ സവിശേഷതകളും വിശദമായി അറിയാം.
Nothing Phone 3 Offer Amazon
84,999 രൂപയ്ക്കാണ് നതിങ് ഫോൺ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോണിന് വില 79999 രൂപയാണ്. എന്നാൽ ആമസോണിൽ പകുതി വിലയ്ക്ക് നതിങ് ഫോൺ 3 സ്വന്തമാക്കാം.

12GB, 256GB ഇന്റേണൽ സ്റ്റോറേജുള്ള നതിങ് ഫോണിനാണ് ഇപ്പോൾ ഇളവ് ലഭിക്കുന്നത്. ആമസോണിൽ ബാങ്ക് കിഴിവോ, എക്സ്ചേഞ്ച് ബോണസോ ചേർക്കാതെ 49 ശതമാനം ഡിസ്‌കൗണ്ട് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ നതിങ് ഫോൺ 3 നിങ്ങൾക്ക് 42,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ലോഞ്ച് സമയത്ത് ഓഫറുകളിലൂടെ ഈ വിലയ്ക്ക് ഫോൺ ലഭ്യമാക്കിയിരുന്നു. എന്നാൽ വീണ്ടും ബാങ്ക് ഓഫർ ചേർക്കാതെ ഇതേ വിലയിൽ നതിങ് ഫോൺ പ്രീമിയം മോഡൽ എത്തിയിരിക്കുന്നു.
ഇതിന് പുറമെ ആമസോൺ പേ ബാലൻസിലൂടെ 1,289 രൂപയുടെ ക്യാഷ്ബാക്ക് നേടാം. 36,900 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഇപ്പോൾ ലഭ്യമാണ്. സ്റ്റൈലിഷ് നതിങ് ഫോൺ 3 ആകർഷകമായ 1,512 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാവുന്നതാണ്. ഇത് ആമസോണിലെ പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.
നതിങ് ഫോൺ 3 ഫീച്ചറുകൾ!
ഒരു കൂൾ ഫോൺ വാങ്ങാൻ നിങ്ങൾക്ക് പ്ലാനുണ്ടെങ്കിൽ, ഈ ഫോൺ നിങ്ങളുടെ ലിസ്റ്റിൽ ഒന്നാമതാക്കാം. ക്യാമറയാണ് നിങ്ങളുടെ പ്രധാന മുൻഗണനയെങ്കിൽ വിവോ ഫോണുകളാണ് നല്ലത്. എന്നാലും ട്രാൻസ്പരന്റായ യൂണിക് ഡിസൈനും ക്ലീൻ സോഫ്റ്റ്‌വെയറുമുള്ള നതിങ് ഫോണാണിത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.
- ഡിസ്പ്ലേ: നത്തിംഗ് ഫോൺ 3 ൽ 6.67 ഇഞ്ച് 1.5K റെസല്യൂഷനുള്ള സ്ക്രീനുണ്ട്. ഇതിൽ സ്മൂത്ത് സ്ക്രോളിങ്ങിനായി 120Hz AMOLED ഫ്ലെക്സിബിൾ LTPS ഡിസ്പ്ലേ കൊടുത്തിരിക്കുന്നു.
- ക്യാമറ: മുൻവശത്തും പിൻവശത്തുമുള്ള എല്ലാ സെൻസറുകൾക്കും 50 മെഗാപിക്സൽ റെസല്യൂഷനാണുള്ളത്. OIS സപ്പോർട്ടുള്ള 50MP പെരിസ്‌കോപ്പ് ക്യാമറ, OIS സപ്പോർട്ട് 50MP പ്രൈമറി ക്യാമറ, 50MP ക്യാമറയും ചേർന്നതാണ് റിയർ ക്യാമറ. സ്മാർട്ട് ഫോണിൽ സെൽഫികൾക്കായി, മുൻവശത്ത് 50MP ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.
- പ്രോസസർ: ക്വാൽകോമിൽ നിന്നുള്ള Snapdragon 8s Gen 4 SoC പ്രോസസറാണ് നതിങ് ഫോൺ 3 മോഡലിലുള്ളത്.
- ബാറ്ററി: ഈ നതിങ് ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്. ഇതിന് 5 വർഷത്തെ OS അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
